X

നടന്‍ അലി സഫറിനെതിരേ ലൈംഗീകാരോപവുമായി മീഷാ ഷാഫി

'മീടൂ' കാംപയിനിന്റെ ഭാഗമായി തന്റെ ട്വിറ്ററിലാണ് മീഷാ ഷാഫി ആരോപണം ഉന്നയിച്ചത്

പാക്കിസ്ഥാനി നടനും സംഗീതജ്ഞനുമായ അലി സഫറിനെതിരേ ലൈഗികാരോപണവുമായി പ്രമുഖ പാക്ക് ഗായിക മീഷാ ഷാഫി. അലി സഫര്‍ ഒന്നിലധികം തവണ തന്നെ ലൈംഗികമായി അപമാനിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു. ‘മീടൂ’ കാംപയിനിന്റെ ഭാഗമായി തന്റെ ട്വിറ്ററിലാണ് മീഷാ ഷാഫി ആരോപണം ഉന്നയിച്ചത്.

സമൂഹത്തില്‍ നിലവിലുള്ള നിശബ്ദതയുടെ സംസ്‌കാരത്തെ താന്‍ എതിര്‍ക്കുകയാണ്. ഇവിടെ സംസാരിക്കാന്‍ എളുപ്പമല്ല. എന്നാല്‍ നിശബ്ദമായിരിക്കാന്‍ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്നും അവര്‍ പറയുന്നു.

ഒരു തുടക്കക്കാരിയായി സിനിമാ വ്യവസായത്തിലേക്ക് എത്തിയ കാലത്താണ് തനിക്കെതിരെ അതിക്രമമുണ്ടായത്. എന്നാല്‍ ആ സംഭവങ്ങള്‍ തന്നെ ശക്തയാക്കുകയാണുണ്ടായതെന്നും മീഷാ ഷാഫി പ്രതികരിച്ചു.

അതേസമയം തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും ഇതിനെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അലി സഫര്‍ പ്രതികരിച്ചു. ദേര്‍ സിന്തഗി അടക്കം നിരവധി ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുള്ള വ്യക്തികൂടിയാണ് അലി സഫര്‍.