താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍. ഈമാസം 24ന് കൊച്ചിയില്‍ ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പൃഥ്വിരാജ്, രമ്യ നമ്പീശന് എന്നിവരെ സംഘടനയില്‍ നിന്നും പുറത്താക്കിയേക്കുമെന്നും അറിയുന്നു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സംഘടനയുടെ നിലപാടിനെതിരെ രംഗത്തെത്തിയതാണ് ഇരുവരുടെയും പുറത്താക്കലിന് കാരണം. നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയെ പിന്തുണച്ച് രംഗത്തെത്തിയ ഇരുവരും നടന് ദിലീപിനെതിരെയും നിലപാടെടുത്തിരുന്നു. നടനും എംപിയുമായ ഇന്നസെന്റ് ഈമാസമാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഒഴിയുന്നത്. നീണ്ട 17 വര്‍ഷം പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്ന ഇന്നസെന്റ് ഇനി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്നസെന്റ് മൗനം പാലിച്ചത് വിവാദമായിരുന്നു. തന്നേക്കാള്‍ യോഗ്യതയുള്ളവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടെന്നാണ് ഇന്നസെന്റ് സ്ഥാനമൊഴിയുന്നതിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നത്.
എംപിയായതോടെ ഇന്നസെന്റ് അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. തുടര്‍ച്ചയായി നാല് തവണയാണ് ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം വഹിച്ചത്. 2015 മുതല്‍ 2018 വരെയാണ് നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി.
This post was last modified on June 7, 2018 6:24 pm
Leave a Comment