X

കിരീടം പാലം ഇനി മുതല്‍ തിലകന്‍ സ്മാരകം

കിരീടം മാത്രമല്ല കള്ളിച്ചെല്ലമ്മ, മനസിനക്കരെ, ഒരു സിബിഐ ഡയറിക്കുറിപ്പ് എന്നിങ്ങനെ നിരവധി സിനിമകള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

ഇന്ന് കിരീടം സിനിമയുടെ 30-ാം വാര്‍ഷികം. സിനിമയില്‍ കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി എന്ന പാട്ടില്‍ സേതുമാധവന്‍ നടന്നു പോകുന്ന ഒരു പാലമുണ്ട്. കിരീടം എന്ന ഒരോറ്റ സിനിമ കൊണ്ട് പ്രശസ്തമായ ഒരു പാലം. കിരീടം മാത്രമല്ല കള്ളിച്ചെല്ലമ്മ, മനസിനക്കരെ, ഒരു സിബിഐ ഡയറിക്കുറിപ്പ് എന്നിങ്ങനെ നിരവധി സിനിമകള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. എന്നാലും പാലമറിയപ്പെടുന്നത് കിരീടം പാലം എന്നാണ്. മാത്രവുമല്ല താമസിയാതെ തിലകന്‍ സ്മാരകമാകാന്‍ പോവുകയാണ് ഈ പാലം.

ഒരിക്കല്‍ ജീര്‍ണ്ണിച്ച് വളരെ മോശം അവസ്ഥയിലായിരുന്നു ഈ പാലം. തൂണുകള്‍ ഇടിയുകയും കൈവരി തകരുകയും ചെയ്തതാണ് പാലത്തിന്റെ അവസ്ഥ മോശമാക്കിയത്. പിന്നീട് ഇതിനു പകരം മറ്റൊരു സമാന്തരപാലം വന്നെങ്കില്‍ക്കൂടിയും കൂടുതല്‍ ആളുകളും ആശ്രയിക്കുന്നത് ഈ പാലത്തെയായിരുന്നു. അതിനാല്‍ തന്നെ പാലത്തിന്റെ പുനരുജ്ജീവനം നാട്ടുകാരുടെ ആവശ്യമായി. നാട്ടുകാരുടെ വലിയ പകരിശ്രമത്തിനൊടുവില്‍ മൈനര്‍ ഇറിഗേഷന്‍ രണ്ടര ലക്ഷം രൂപകൊണ്ട് പാലത്തിന്റെ പണി പൂര്‍ത്തീകരിച്ചു.

ഇപ്പോള്‍ തിലകന്റെ സ്മാരകമാകാനൊരുങ്ങുകയാണ് കിരീടം പാലം. പിഎം ബിനുകുമാറിന്റെ അഭിപ്രായമായിരുന്നു പാലത്തിന് തിലന്റെ പേര് നല്‍കുക എന്നത്. ആ അഭിപ്രായത്തെ എല്ലാവരും അംഗീകരിക്കുകയും ചെയ്തു. മോഹന്‍ലാല്‍ തന്നെ വന്ന് തിലകന്‍ സ്മാരക പാലം ഉദ്ഘാടനം ചെയ്യും എന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍ എന്ന് റെഡ് എഫ്എം റിപ്പോര്‍ട്ടു ചെയ്യുന്നു.

Read More: ‘നിങ്ങളുടെ പെണ്ണിനെ’ നിങ്ങള്‍ക്ക് തല്ലാന്‍ പാടില്ലെങ്കില്‍ അത് പ്രേമമല്ല: കബീര്‍ സിംഗ് സംവിധായകന്‍ സന്ദീപ് വാംഗ