X

‘കുടുംബത്തിനകത്തു നടക്കുന്ന അസമത്വങ്ങൾ ഇല്ലാതാക്കാതെ പുറത്തു വന്ന് സമത്വത്തെ കുറിച്ച്  സംസാരിക്കുന്നതിൽ അർത്ഥമില്ല’ : പാ.രഞ്ജിത്ത്

ജാതിയുടെയും മതത്തിന്റെയും ആചാരത്തിന്റെയും പേരുപറഞ്ഞ്‌ മനുഷ്യരെ ഭിന്നിപ്പിക്കാനാണ്‌ ആര്‍.എസ്‌.എസിന്റെ ശ്രമം. വര്‍ഷങ്ങളായി ആര്‍.എസ്‌.എസ്‌. ഈ നയം തന്നെയാണ് പിന്‍തുടരുന്നത്‌

കുടുംബത്തിലെ അസമത്വമാണ് ആദ്യം ഇല്ലാതാകേണ്ടതെന്ന് സംവിധായകൻ പാ.രഞ്ജിത്ത്. കുടുംബത്തിനകത്തു നടക്കുന്ന അസമത്വങ്ങൾ ഇല്ലാതാക്കാതെ പുറത്തു വന്ന് സമത്വത്തെ കുറിച്ച്  സംസാരിക്കുന്നതിൽ അർത്ഥമില്ലന്ന് പാ.രഞ്ജിത്ത് പറഞ്ഞു.

കൊച്ചി മറൈൻ ഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടിൽ നടന്ന ആർപ്പോ ആർത്തവം പരിപാടിക്കിടയിലാണ് രഞ്ജിത്തിന്റെ പരാമർശം. ഡിജിറ്റൽ യുഗത്തിലും സ്ത്രീകളെ അടിമയായി കാണുന്ന അവസ്ഥയാണ് ഇന്നും നിലനിൽക്കുന്നത്.

സ്വന്തം മകളും ഭാര്യയും അമ്മയും സഹോദരിയും എല്ലാം പുരുഷന് കീഴിൽ എന്ന് പ്രഖ്യാപിക്കുന്ന പുരുഷ കേന്ദ്രികൃത സമൂഹം ഇന്നും ശക്തമാണ് ഇതിനെതിരെ മാറ്റം കൊണ്ടുവരേണ്ടത് കുടുംബത്തിൽ നിന്നുമാകണമെന്നും പാ.രഞ്ജിത്ത് കൂട്ടി ചേർത്തു.   കൂടാതെ ആർത്തവ രക്തം ശുദ്ധമാണെന്ന് തിരിച്ചറിയണം , പെണ്ണായതുകൊണ്ടും ആർത്തവമുള്ളതു കൊണ്ടും സ്ത്രീകളെ മുഖ്യ ധാരയിൽ നിന്ന് മാറ്റി നിർത്താനുള്ള ശ്രമം ഉപേക്ഷിക്കണം. സ്ത്രീ എന്നാൽ പ്രത്യുൽപ്പാദന ഉപകരണം മാത്രമല്ലന്നു മനസിലാക്കണം. സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കാൻ അവർ തന്നെ ശക്തമായി മുന്നോട് വരണമെന്നും പാ.രഞ്ജിത്ത്.

ജാതിയുടെയും മതത്തിന്റെയും ആചാരത്തിന്റെയും പേരുപറഞ്ഞ്‌ മനുഷ്യരെ ഭിന്നിപ്പിക്കാനാണ്‌ ആര്‍.എസ്‌.എസിന്റെ ശ്രമം. വര്‍ഷങ്ങളായി ആര്‍.എസ്‌.എസ്‌. ഈ നയം തന്നെയാണ് പിന്‍തുടരുന്നത്‌.
ഇന്ത്യയിലെ സ്‌ത്രീകളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി ശ്രമിച്ച ഡോ. അംബേദ്‌കറിനെ മറ്റൊരു മനുവായി ചിത്രീകരിക്കാനാണ്‌ ആര്‍.എസ്‌.എസ്‌. ശ്രമിച്ചത്‌. അദ്ദേഹത്തിനെതിരേ ഒട്ടേറെ കുപ്രചരണങ്ങളും ആര്‍.എസ്‌.എസ്‌. നടത്തി. ശബരിമല വിഷയത്തില്‍ സ്‌ത്രീകള്‍ ലിംഗസമത്വത്തിനായി പോരാടുമ്പോള്‍ അവര്‍ക്കെതിരേ സ്‌ത്രീകളെ അണിനിരത്താന്‍ അവര്‍ക്ക്‌ കഴിഞ്ഞുവെന്നും പാ.രഞ്ജിത്ത് പറഞ്ഞു

This post was last modified on January 13, 2019 7:29 am