X

ബിബിസിയുടെ എക്കാലത്തേയും മികച്ച 100 സിനിമകളിൽ ഇടം നേടിയത് ഒരേയൊരു ഇന്ത്യൻ ചിത്രം

ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയ ഏക ചിത്രവും 'പഥേര്‍ പാഞ്ചാലി'യാണ്

എക്കാലത്തേയും മികച്ച 100 വിദേശ ഭാഷാ സിനിമകളില്‍ പതിനഞ്ചാം സ്ഥാനത്ത് സത്യജിത്ത് റേയുടെ ‘പഥേര്‍ പാഞ്ചാലി’യും. ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയ ഏക ചിത്രവും ‘പഥേര്‍ പാഞ്ചാലി’യാണ്. ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യയുടെ പഥേര്‍ പാഞ്ചാലി എന്ന നോവലിനെ ആസ്പദമാക്കി 1955 ല്‍ എടുത്ത സിനിമയാണിത്.

ബി ബി സി ആണ് ചിത്രങ്ങളുടെ പട്ടിക തയാറാക്കിയത്. ലോകമെമ്പാടുമുള്ള ചലച്ചിത്ര നിരൂപകര്‍ നല്‍കിയ ഇഷ്ടചിത്രങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത നൂറു ചിത്രങ്ങളാണ് പട്ടികയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനം അകിരാ കുറസോവ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ‘ദി സെവന്‍ സാമുറായ്’ക്കാണ്. ഹോളിവുഡില്‍ നിന്നും ‘സ്‌പോട്ട്‌ലൈറ്റ് ഇംഗ്ലീഷ്’ ഇതര ഭാഷാ ചിത്രങ്ങളിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ക്രിട്ടിക് വോട്ടിംഗിലൂടെ പട്ടിക തയാറാക്കാന്‍ ബിബിസി തീരുമാനിച്ചത്.

4 രാജ്യങ്ങളിലെ 19 ഭാഷകളിലുളള 67 വ്യത്യസ്ത സംവിധായകരുടെ സിനിമകളാണ് പട്ടികയിലുള്ളത്. ശുഭ്ര ഗുപ്ത, അളകാ സഹാനി മനോജ് ബര്‍പൂജാരി, ഉത്പല്‍ ബൊര്‍പൂജാരി, ഷോമ ചാറ്റര്‍ജി, ആയിഷ ഇഖ്ബാല്‍, മീന കര്‍ണിക്, അമിതാവ് നാഗ്, എം.കെ രാഘവേന്ദ്ര, ലളിത് റാവു എന്നിവരാണ് ജൂറിയിലെ ഇന്ത്യന്‍ നിരൂപകര്‍. ഏറ്റവും കൂടുതല്‍ ചിത്രങ്ങളുള്ളത് ഫ്രാന്‍സില്‍ നിന്നാണ്. 27 ഫ്രഞ്ച് ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മാന്‍ഡറിനില്‍ നിന്നും 12, ജപ്പാന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്ന് 11 വീതം ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ടു.