X

തലൈവർക്ക് പിറന്നാൾ സമ്മാനം: ‘പേട്ട’ യുടെ മരണ മാസ്സ് ട്രെയ്‌ലർ പുറത്ത്

ടീസര്‍ റിലീസായി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്

രജനികാന്ത് ചിത്രം പേട്ടയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. രജനീകാന്തിന്റെ ജന്‍മദിനത്തിലാണ് ടീസര്‍ പുറത്തുവന്നിട്ടുള്ളത്. ടീസര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

സണ്‍പിക്‌ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീതം നല്‍കുന്നത്. രജനികാന്തിനൊപ്പം വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നപ്രത്യേകതയും ചിത്രത്തിനുണ്ട്. ബോളിവുഡ് തരാം നവാസുദിന്‍ സിദിഖ്ക്കിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിമ്രാന്‍ നായിക വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് പേട്ട. ത്രിഷയാണ് മറ്റൊരു നായിക.കൂടാതെ ബോബി സിംഹയും മെര്‍ക്കുറി ഫെയിം സന്നത് റെഡ്ഡിയും,മലയാളത്തില്‍ നിന്ന് മണികണ്ഠന്‍ ആചാരിയും ചിത്രത്തിന്റെ ഭാഗമാണ്.സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം 2019 ജനുവരിയില്‍ റിലീസ് ചെയ്യും.

This post was last modified on December 12, 2018 3:44 pm