X

‘തനിയ്ക്ക് അറിയാവുന്നവരില്‍ ഏറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം’; ക്യാൻസർ ബാധിതനായ പിതാവിനെ കുറിച്ച് ഹൃതിക് റോഷന്റെ കുറിപ്പ്

ശസ്ത്രക്രീയ ദിവസം പോലും അദ്ദേഹം തന്റെ ജിം മുടക്കയില്ലെന്ന് തനിക്കറിയാമായിരുന്നു

പ്രശസ്ത ബോളിവുഡ് താരം ഹൃത്വിക് റേഷന്റെ പിതാവ് രകേഷ് റോഷന് ക്യാൻസർ ബാധിതനാണ്. ഹൃത്വിക് റോഷൻ തന്നെയാണ് അച്ചന്റെ ക്യാൻസർ വിവരം സ്ഥിരീകരിച്ചിരിച്ചത്.

അച്ഛന് തൊണ്ടയിൽ ക്യാൻസർ ബാധിച്ച വിവരം സോഷ്യൽ മീഡിയയിലൂടെയാണ് താരം പ്രേക്ഷകരെ അറിയിച്ചത്. അച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

അച്ഛനോട് ഞാൻ ഇന്ന് രാവിലെ ഒരുമുച്ചുള്ള ചിത്രം ചോദിച്ചു. ശസ്ത്രക്രീയ ദിവസം പോലും അദ്ദേഹം തന്റെ ജിം മുടക്കയില്ലെന്ന് തനിക്കറിയാമായിരുന്നു . തനിയ്ക്ക് അറിയാവുന്നതിൽ വെച്ച് ഏറ്റവും കരുത്തനായ വ്യക്തിയാണ് അച്ഛനെന്നും താരം ചിത്രത്തിനൊപ്പം കുറിച്ചു. ഇപ്പോൾ പ്രാരംഭഘട്ടത്തിലാണെന്നും ആഴ്ചകൾക്കു മുൻപാണ് രോഗം സ്ഥിരീകരിച്ചതെന്നും പോസ്റ്റിൽ പറയുന്നു.

അതേസമയം അദ്ദേഹം വളരെ ഉന്മേഷവാനാണ്. ക്യാൻസറിനെതിരെ ധീരമായി പേരാടാൻ തീരുമാനിച്ചിരിക്കുകയാണ്. ഒരു കുടുംബത്തിൽ അദ്ദേഹത്തെ പോലെയൊരാൾ മുന്നിൽ നിന്ന് നയിക്കാനുളളത് ഞങ്ങക്കുള്ള അനുഗ്രഹമാണെന്നു പറഞ്ഞു കൊണ്ടാണ് താരം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

2004 ൽ ‘കോയി മിൽഗയാ’ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ രാകേഷ് റോഷൻ. നിർമ്മാതാവും ,സംവിധായകനും ,നടനും,മ്യൂസിക് ഡയറക്ടറുമാണ്. നിരവധി പുരസ്‌കാരങ്ങൾ നേടിയ തരാം ഹൃതിക് റോഷൻ നായകനായ ‘കാബിൽ’ എന്ന ചിത്രമാണ് ഒടിവിൽ നിർമ്മിച്ചത്.

This post was last modified on January 8, 2019 5:39 pm