X

ഞാന്‍ ആത്മാഭിമാനമുള്ള സ്ത്രീയാണ്; ചുറ്റുമുള്ള ലോകത്തെ ഞങ്ങള്‍ മാറ്റുക തന്നെ ചെയ്യും, അതിനുള്ള കരുത്തുണ്ട്; സിനിമയേയും ജീവിതത്തെയും കുറിച്ച് റിമാ കല്ലിങ്കല്‍

നിപ ബാധിച്ച് മരിച്ച ലിനി എന്ന നഴ്‌സിന്റെ കഥാപാത്രത്തെയാണ് റിമ വൈറസില്‍ അവതരിപ്പിക്കുന്നത്

കേരളം മറ്റൈാരു നിപ രോഗ ഭീതിയെ മറികടക്കുമ്പോഴാണ് ആഷിക്ക് അബുവിന്റെ വൈറസ് റിലീസ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം കേരളത്തെ ഉലച്ചുകളഞ്ഞ നിപയെക്കുറിച്ചും അതിനെ ജനം അതീജീവിച്ചതിന്റെയും കഥയുമായാണ് വൈറസ് എത്തുന്നത്. വൈറസ് സിനിമയുടെ നിര്‍മാതാവ് കൂടിയാണ് റിമ. രോഗബാധിതരെ ചികിത്സിക്കുന്നതിനിടെ മരിച്ച ലിനി എന്ന നേഴ്‌സിന്റെ വേഷമാണ് ഇതില്‍ റീമ കല്ലിങ്കല്‍ ചെയ്യുന്നത്. ലിനിയുമായുള്ള സാമ്യമാണ്  തന്നെ ആ കഥാപാത്രമായി തെരഞ്ഞെടുക്കാനുള്ള കാരണമായിട്ടുണ്ടാവുക എന്ന് റീമ കല്ലിങ്കല്‍ പറയുന്നു. ശക്തമായ എതിര്‍പ്പുകള്‍ നേരിടുമ്പോഴും തന്റെ അഭിപ്രായങ്ങള്‍, സിനിമ മേഖലയിലായാലും പുറത്തായാലും, ഉറപ്പിച്ചു പറയുകയും അതിനൊപ്പം നില്‍ക്കുകയും ചെയ്യുന്ന ഒരാള്‍ കൂടിയാണ് റിമ. ഫസ്റ്റ് പോസ്റ്റില്‍ നീലിമ മേനോന് നല്‍കിയ അഭിമുഖത്തിലാണ് റിമാ കല്ലിങ്കല്‍ തന്റെ അനുഭവങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും പറയുന്നത്.

ലിനിയുടെ ഭര്‍ത്താവിനോടും കുടുംബത്തോടും ഒക്കെ താന്‍ സംസാരിച്ചിരുന്നുവെന്നും അറിയാവുന്ന കാര്യങ്ങള്‍ ഒക്കെ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിമ പറയുന്നു. ലിനിയുടെ അമ്മ സിനിമയുടെ ട്രെയിലര്‍ കാണുകയും അവരെ അത് ഉലച്ചുകളഞ്ഞതായുമാണ് മനസ്സിലാക്കുന്നതെന്ന് റിമാ കല്ലിങ്കല്‍ പറഞ്ഞു.

സിനിമകള്‍ തമ്മില്‍ വലിയ ഇടവേളകള്‍ ഉണ്ടാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് റിമ കല്ലിങ്കലിന്റെ ഉത്തരം ഇങ്ങനെയായിരുന്നു. “യഥാര്‍ത്ഥത്തില്‍ എനിക്കറിയില്ല. ഞാന്‍ കഴിവുകുറഞ്ഞ നടിയായതാവും കാരണമെന്ന് ഞാന്‍ ഒരിക്കല്‍ ആഷിക്കിനോട് പറഞ്ഞു. പ്രശ്‌നം എന്താണെന്നുവെച്ചാല്‍ മാറണം എന്ന് എനിക്ക് തോന്നാറില്ല. ശരിയാണ്. ഞാന്‍ വിവാഹിതയാണ്, ഏതെങ്കിലും ഒരു ഘട്ടത്തില്‍ അതെന്റെ തൊഴിലിനെ ബാധിച്ചിട്ടുണ്ടാകാം. പക്ഷെ അതേ സമയം ഞാന്‍ നല്ല ദാമ്പത്യ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നയാളാണ്. പിന്നെ ഞാന്‍ റോളുകള്‍ തേടി നടക്കാറില്ല. യഥാര്‍ത്ഥത്തില്‍ കലാകാരികള്‍ നല്ല ഡിപ്ലോമാറ്റിക്ക് ആവണമെന്നാണ് പൊതു സങ്കല്‍പം. എന്നാല്‍ ഞാനാവട്ടെ ശരിയേയും തെറ്റിനെയും കുറിച്ച് ഉറക്കെ സംസാരിക്കുന്ന വ്യക്തിയുമാണ്. ആ ആര്‍ത്ഥത്തില്‍ ഈയിടത്ത് പറ്റിയ ഒരാളല്ല ഞാന്‍. പിന്നെ നമ്മള്‍ എല്ലാവരും സമാന ചിന്താഗതിക്കാരൊടൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണ്”.

“ഒരിക്കലും മലയാളികള്‍ക്ക് നൂറു ശതമാനവും എ്‌ന്നെ ഇഷ്ടപ്പെടിന്നെ്  ഉറപ്പായിരുന്നു. എന്റെ ശബദം പൗരുഷമുള്ളതാണ്. ചുരുണ്ട മുടിക്കാരിയാണ്. പിന്നെ ഞാന്‍ ബാംഗ്ലൂരില്‍ ജീവിച്ചതാണ്. എന്നാല്‍ ഡാന്‍സും യാത്രയും മറ്റുമായി നടന്ന എന്നെ തേടി ചില റോളുകള്‍ എത്തുകയായിരുന്നു”, റിമ വിശദികരിച്ചു.

സ്ത്രീ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്താനായി പൊരിച്ച മീന്‍ എന്ന ഉപമ താന്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള ചര്‍ച്ചകളെ കുറിച്ചും റിമ അഭിമുഖത്തില്‍ മറുപടി പറയുന്നുണ്ട്.

സാമൂഹ്യമാധ്യമങ്ങളില്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ താന്‍ ആസ്വദിക്കാറുണ്ടെന്ന് പറഞ്ഞ റിമ പ്രതിലോമകരമായ അഭിപ്രായങ്ങള്‍ ചിലര്‍ പറയുന്നതാണ് പുരോഗമനപരമായ നിലപാടുകള്‍ പരസ്യപ്പെടുത്താന്‍ മറ്റുചിലരെ പ്രേരിപ്പിക്കുന്നതെന്നും പറയുന്നു.

പാര്‍വതിയുമായി പല രീതിയിലും വ്യത്യസ്തയാണെങ്കിലും പല കാര്യങ്ങളിലും സമാനമായ അഭിപ്രായം തന്നെയാണെന്ന് റീമ പറഞ്ഞു.

“ഒരു സംഘടനയുടെ ഭാഗമായി നില്‍ക്കുന്നത് രണ്ട് പേരെയും സ്വാധീനിച്ചിട്ടുണ്ട്. വായിക്കുകയും നിലപാടുകളെടുക്കുകയും ചെയ്യുന്ന നിരവധി സ്ത്രീകളെ വനിതാ കൂട്ടായ്മയില്‍ കണ്ടിട്ടുണ്ട്. ചുറ്റുമുള്ള ലോകത്തെ ഞങ്ങള്‍ മാറ്റുക തന്നെ ചെയ്യും. അതിനുളള കരുത്ത് ഞങ്ങള്‍ക്കുണ്ട്”,  റിമ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വനിതാ കൂട്ടായ്മ രണ്ട് വര്‍ഷം മാത്രമെ ആയിട്ടുള്ളൂ. എല്ലാമാറ്റങ്ങളും ഒരു രാത്രികൊണ്ട് ഉണ്ടാവുമെന്ന് കരുതരുതെന്നും അവര്‍ പറഞ്ഞു. സ്ത്രീ വിരുദ്ധതയും ലൈംഗികാധിക്ഷേപവും വംശീയതയുമാണ് തനിക്ക് സഹിക്കാന്‍ പറ്റാത്തതെന്നും റിമ വ്യക്തമാക്കി. എന്നാല്‍ ഇതൊക്കെ ആസ്വദിക്കാന്‍ പറ്റുന്ന രീതിയില്‍ നമ്മള്‍ കണ്ടീഷന്‍ ചെയ്യപ്പെട്ടിരിക്കയാണ്. നീ വെറും പെണ്ണാണ് എന്ന് കിങ് എന്ന സിനിമയില്‍ മമ്മൂട്ടി പറയുന്ന ഡയലോഗിനെക്കുറിച്ച് റിമ പറഞ്ഞു. പത്രം എന്ന സിനിമയില്‍ രണ്ടാം പകുതിയില്‍ മഞ്ജുവാര്യരുടെ കഥാപാത്രത്തെ പൗരുഷമുള്ള നായകന് വേണ്ടി മാറ്റുകയാണ് ചെയ്തതെന്നും ഇതൊക്കെ കണ്ട് കൈയടിച്ചവരാണ് നമ്മളെന്നും റിമാ കല്ലിങ്കല്‍ പറയുന്നു.

“എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറുകയാണ്. ഇക്കാലത്ത് ഫെമിനിസ്റ്റായിരിക്കുന്നത് നല്ലതാണ്. സ്ത്രീകളുടെ പക്ഷത്ത്, രാഷ്ട്രീയ ശരികളുടെ പക്ഷത്ത് നില്‍ക്കുന്നത് സന്തോഷം തരുന്നതാണ്”, റിമ പറഞ്ഞു.

സിനിമയില്‍ പറഞ്ഞ ഏത് സംഭാഷണമാണ് പിന്നീട് പിന്തുടര്‍ന്നതെന്ന് ചോദ്യത്തിന് റിമ ഇങ്ങനെ മറുപടി പറഞ്ഞു: “ആഷിക്കും ശ്യം പുഷ്‌ക്കരനും സ്ത്രീ കഥാപാത്രങ്ങള്‍ പഞ്ച് ഡയലോഗുകള്‍ പറയണമെന്ന പക്ഷക്കാരായിരുന്നു. 22 ഫീമെയില്‍ കോട്ടയത്തില്‍ അത്തരത്തിലൊരു സംഭാഷണമുണ്ട്. തന്നെ വഞ്ചിച്ച ഫഹദിന്റെ ലിംഗം മുറിച്ച് മാറ്റിയതിന് ശേഷം അയാള്‍ ‘ഫക്ക് യു’ എന്ന പറയുമ്പോള്‍ ‘ഇനി മുതല്‍ അത് സാധ്യമല്ലെ’ന്ന് പറഞ്ഞ സംഭാഷണം കേട്ട് യൂണിറ്റ് മുഴുവന്‍ കൂട്ടച്ചിരിയായിരുന്നുവെന്നും റിമ പറഞ്ഞു നിര്‍ത്തി.

കൂടുതല്‍ വായനയ്ക്ക്: റിമ കല്ലിങ്കല്‍

Azhimukham Special: ദളിത്‌ വിരുദ്ധത, നിയമന തട്ടിപ്പ്, ജാതി അധിക്ഷേപം; പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള രാജ്യത്തെ ആദ്യ മെഡിക്കല്‍ കോളേജായ പാലക്കാട് നടക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

This post was last modified on June 7, 2019 11:04 am