X

പാര്‍വതി, റീമാ, രമ്യാ നമ്പീശന്‍ സഹോദരിമാര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍; ‘അമ്മ’യുടെ പുതിയ തീരുമാനങ്ങളെ കുറിച്ച് ഹരീഷ് പേരടി

കൂടാതെ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരെ കൂടി ഭാവിയില്‍ ഉള്‍പ്പെടുത്തുമെന്ന നിർദ്ദേശവും മുന്നോട്ട് വെക്കുന്നു

താരസംഘടനയായ അമ്മയുടെ പുതിയ തീരുമാനങ്ങളെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. താരസംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുന്ന വാർത്ത ഇന്നലെയാണ് പുറത്ത് വന്നത്. സംഘടനയിൽ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന തരത്തിലാണ് ഭരണഘടന ഭേദഗതി ചെയ്യുന്നത്. സംഘടനയ്ക്കകത്ത് വനിതകൾക്കായി പരാതി പരിഹാര സെൽ രൂപീകരിക്കും. എക്‌സിക്യൂട്ടീവ് സമിതിയില്‍ കുറഞ്ഞത് നാലു സ്ത്രീകള്‍ ഉണ്ടാകും. കൂടാതെ അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും സ്ത്രീകള്‍ക്കായിരിക്കും.

പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങി മാറ്റത്തിനായി സമരം ചെയ്‌ത നടിമാരെയും അദ്ദേഹം അഭിനന്ദിക്കുന്നു. കൂടാതെ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരെ കൂടി ഭാവിയില്‍ ഉള്‍പ്പെടുത്തുമെന്ന നിർദ്ദേശവും മുന്നോട്ട് വെക്കുന്നു.

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;

സ്ത്രി സൗഹൃദമായ ഇങ്ങിനെയുള്ള ഒരു തീരുമാനമെടുത്ത അമ്മയുടെ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ… ഇങ്ങിനെ ഒരു തീരുമാനത്തിലേക്കെത്താൻ സംഘടനക്കുള്ളിൽ നിന്നും പുറത്തു നിന്നും സമരം ചെയ്ത പാർവതി തിരുവോത്ത്, റീമാ കല്ലിംഗൽ, രമ്യാ നമ്പീശൻ തുടങ്ങിയ സഹോദരിമാർക്കും എന്റെ അഭിനന്ദനങ്ങൾ…. ട്രാൻസ് ജെൻഡേഴ്സായ കൂട പിറപ്പുകൾക്കു കൂടി സ്ഥാനമുള്ള ഒരു ഭരണ സമതിയായി വളരാൻ അമ്മയുടെ മനസ്സിന് വിശാലതയുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു… അമ്മേ അമ്മക്ക്ത് പറ്റും …. എത്രയൊക്കെ വഴക്കുണ്ടാക്കിയാലും ലിംഗഭേദമില്ലാതെ ഞങ്ങൾ മക്കളുണ്ട് കൂടെ….

This post was last modified on June 26, 2019 6:21 pm