ക്വീൻ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സാനിയ ഇയ്യപ്പൻ. ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം ആദ്യം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ഇപ്പോഴിതാ താരത്തിന്റെ പ്രണയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
ഡാൻസ് റിയാലിറ്റി ഷോയിലൂടെ താൻ പരിചയപ്പെട്ട നകുൽ തമ്പിയാണ് തന്റെ പ്രണയനായകനെന്നാണ് സാനിയ പറയുനത്. മനോരമ ഓൺലൈൻ ആണ് ഇന്ന് ഈ വെളിപ്പെടുത്തൽ പുറത്തുവിട്ടത്.
തങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലാണെന്നും നകുൽ ഇപ്പോൾ മുംബൈയിലാണെന്നും സാനിയ പറഞ്ഞു. ഇരുവരും ഒരേ ഡാൻസ് റിയാലിറ്റി ഷോയുടെ മത്സരാർത്ഥികൾ ആയിരുന്നു.ഈ റിയാലിറ്റി ഷോയിലൂടെയാണ് സാനിയ സിനിമയിൽ എത്തിയത്.ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സാനിയ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.
ഇതു കൂടാതെ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും സാനിയ വെളിപ്പെടുത്തൽ നടത്തി. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് തനിക്ക് ആദ്യമായി പ്രണയം തോന്നുന്നതെന്നും കക്ഷി ഇപ്പോൾ രജീഷ വിജയനൊപ്പം ജൂൺ എന്ന സിനിമയിൽ അഭിനയിക്കുന്നുണ്ടെന്നും സാനിയ പറയുന്നു.
പ്രേതം 2 ആണ് സാനിയയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫർ’ കൂടാതെ ‘സകലകലാശാല ‘എന്ന ചിത്രങ്ങളാണ് സാനിയയുടേതായി ഉടൻ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ
This post was last modified on January 2, 2019 1:01 pm
Leave a Comment