X

സ്റ്റാലിന്റെ മരണത്തില്‍ എന്താണ് ഇത്ര തമാശ?

സത്യത്തില്‍ ഈ കൊമേഡിയന്മാരെയാണ് ആക്ഷേപഹാസ്യത്തിന് വിധേയരാക്കേണ്ടത്, കൂടുതല്‍ ഗൗരവമുള്ള ഒരു സിനിമ ഈ വിഷയം സംബന്ധിച്ച് ചെയ്തുകൊണ്ട് - പീറ്റര്‍ ഹിച്ചന്‍സ് പറയുന്നു.

സോവിയറ്റ് ഭരണാധികാരി ജോസഫ് സ്റ്റാലിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള, അര്‍മാന്‍ഡോ ലനൂസിയുടെ The Death of Stalin എന്ന സിനിമ ഒരു മുഴുനീള കോമഡി ചിത്രമല്ലെന്നും ഗൗരവമുള്ള രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയാണെന്നുമാണ് ബ്രിട്ടീഷ് ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ പീറ്റര്‍ ബ്രാഡ്ഷാ എഴുതുന്നുന്നത്. എന്നാല്‍ സ്റ്റാലിന്റെ മരണത്തില്‍ ഇതിന് മാത്രം എന്ത് ഹാസ്യം എന്നാണ് ഗാര്‍ഡിയന്‍ പത്രത്തിന് എഴുതിയ കത്തില്‍ പീറ്റര്‍ ഹിച്ചന്‍സ് ചോദിക്കുന്നത്.

ഇതാദ്യമായാണ് ഒരു മുഖ്യധാരാ സിനിമ ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്ന് പീറ്റര്‍ ഹിച്ചന്‍സ് പറയുന്നു. ഹിറ്റ്‌ലറുടെ മരണം സിനിമകളിലും ഡോക്യുമെന്ററികളിലും നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ സ്റ്റാലിന്റെ കാര്യത്തില്‍ ഇതുണ്ടായില്ല. സ്റ്റാലിന്റെ മരണവുമായി ബന്ധപ്പെട്ട് ചിത്രത്തില്‍ പറയുന്ന പല കാര്യങ്ങളും പലര്‍ക്കും പുതിയ അറിവായിരിക്കും. പക്ഷെ ഇവിടെ എന്താണ് കാണുന്നത്. ലോകചരിത്രത്തിലെ വളരെ ഗൗരവമുള്ള ഒരു സംഭവത്തെ വെറും തമാശയാക്കിയിരിക്കുന്നു.

ചുറ്റുമുള്ളവര്‍ക്കിടയില്‍ ഭീതി വിതച്ചിരുന്ന മനുഷ്യനായിരുന്നു. സ്റ്റാലിന്‍ അനുയായികള്‍ അദ്ദേഹത്തിന്റെ മൃതദേഹത്തോട് അടുക്കാന്‍ പോലും ഭയപ്പെട്ടിരുന്നതായുള്ള വിവരങ്ങളുണ്ട്. ഈ ചിത്രം ഈ യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ല. സത്യത്തില്‍ ഈ കൊമേഡിയന്മാരെയാണ് ആക്ഷേപഹാസ്യത്തിന് വിധേയരാക്കേണ്ടത്, കൂടുതല്‍ ഗൗരവമുള്ള ഒരു സിനിമ ഈ വിഷയം സംബന്ധിച്ച് ചെയ്തുകൊണ്ട് – പീറ്റര്‍ ഹിച്ചന്‍സ് പറയുന്നു.

വായനയ്ക്ക്: https://goo.gl/aFHAbN

This post was last modified on October 28, 2017 12:11 pm