സിനിമാ തിരക്കഥാകൃത്ത് കഞ്ചാവുമായി അറസ്റ്റില്‍. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ദിലീപ് കുര്യനാണ് കോട്ടയം പൊലീസിന്റെ പിടിയിലായത്. തന്റെ രണ്ടാമത്തെ സിനിമയുടെ തിരക്കഥ ജോലികളിലായിരുന്നു ദിലീപ്. ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെയാണ് തിരക്കഥാക്കൃത്ത് കഞ്ചാവുമായി അറസ്റ്റിൽ ആയത്.
സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി കോട്ടയത്ത് ഹോട്ടൽ റൂമെടുത്തിരുന്നു.രണ്ടു ദിവസമായി ദിലീപും കൂട്ടുകാരും ഹോട്ടലിലുണ്ടായിരുന്നു. എന്നാൽ ദിലീപിന്റെ പെരുമാറ്റത്തില്‍ തുടക്കം മുതലേ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. ഇതിനിടെ നഗരത്തിലെ കഞ്ചാവ് കച്ചവടക്കാരന് ദിലീപിനെ തേടിയെത്തുകയും ചെയ്തു. ഇതോടെ വിവരം ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഹോട്ടലിലെത്തിയ കോട്ടയം വെസ്റ്റ് സി.ഐ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം ദിലീപിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളില്‍ നിന്നും മൂന്നുഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
This post was last modified on December 30, 2018 6:39 am