X

ഷാരുഖ് ഖാന്റെ മകള്‍ സുഹാന നാടകത്തില്‍ നിന്ന് സിനിമയിലേയ്ക്ക്

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.

സൂപ്പര്‍സ്റ്റാര്‍ ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ ഇംഗ്ലീഷ് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാനൊരുങ്ങുന്നു. ദി ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ എന്ന ചിത്രത്തിലാണ് സുഹാന അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തിയോഡോര്‍ ജിമിനോയാണ്. റോബിന്‍ ഗോണല്ലയും ചിത്രത്തില്‍ അഭിനയിക്കുന്നു.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. കഴിഞ്ഞ ജൂണിലാണ് സുഹാന ബിരുദം നേടിയത്. നടകത്തില്‍ നല്‍കിയ മികച്ച സംഭാവനകളുടെ അടിസ്ഥാനത്തില്‍ സുഹാനയ്ക്ക് അവാര്‍ഡ് ലഭിച്ചിരുന്നു. ബോളിവുഡ് അരങ്ങേറ്റത്തിനായി നരവധി ചലച്ചിത്ര പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുന്നുണ്ട്.

സുഹാന അഭിനയ രംഗത്തേക്ക് വരുന്നു എന്നത് രഹസ്യമായ കാര്യമല്ലെന്നും, മകള്‍ കഴിവുള്ളവളാണെന്നും അഭിനയത്തെ കുറിച്ച് പഠിക്കുകയാണെന്നും ഷാരുഖ് മുന്‍പ് പറഞ്ഞിരുന്നു.

‘Beloved’ ടോണി മോറിസണ്‍: ഭാഷ ഭയമില്ലാതെ ഉപയോഗിക്കാനുള്ളതാണെന്ന് ഉറക്കെ പ്രഖ്യാപിച്ച എഴുത്തുകാരി

This post was last modified on August 8, 2019 6:33 pm

Related Post
Leave a Comment