X

വിവാഹം കഴിഞ്ഞിട്ട് 30 വർഷം; ഇപ്പോഴും വസ്ത്രം മാറുമ്പോൾ പോലും വാതിലിൽ മുട്ടിയിട്ടേ അകത്ത് കയറൂ: കിംഗ് ഖാൻ

"ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 30 വർഷമായി ഇതുവരെ ഞാൻ എന്റെ ഭാര്യയുടെ പഴ്സ് പരിശോധിച്ചിട്ടില്ല"- ഷാരൂഖ് പറയുന്നു

ബോളിവുഡ്ന്റെ കിംഗ് ഖാൻ ഷാരുഖ് സിറോയുടെ റിലീസിന് ശേഷം ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഭാര്യയുടെ പേര് പറഞ്ഞുകൊണ്ടാണ്. ഷാരൂഖ് വളരെ നല്ലൊരു അഭിനേതാവ് മാത്രമല്ല നല്ലൊരു ഭർത്താവും കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയയത്.

ബോളിവുഡിലെ മീ ടൂ മൂവ്മെന്റിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകുമ്പോഴാണ് വ്യക്തി ജീവിതത്തിൽ താൻ പിന്തുടരുന്ന ചില കാര്യങ്ങളെക്കുറിച്ചും ഭാര്യയുമായും മക്കളുമായും താൻ കാത്തുസൂക്ഷിക്കുന്ന ഊഷ്മളമായ ബന്ധത്തെക്കുറിച്ചും ഷാരൂഖ് മനസ്സു തുറന്നത്.
”ആളുകളോട് ബഹുമാനമില്ലാതെ പെരുമാറുന്നത് ശരിയല്ലെന്ന് 21 വയസ്സുകാരനായ മകനെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. മീ ടൂവിനെക്കുറിച്ചല്ല, മറിച്ച് അടിസ്ഥാനപരമായ ബഹുമാനത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 30 വർഷമായി ഇതുവരെ ഞാൻ എന്റെ ഭാര്യയുടെ പഴ്സ് പരിശോധിച്ചിട്ടില്ല. അവൾ വസ്ത്രം മാറ്റുന്ന അവസരമാണെങ്കിൽപ്പോലും മുറിയുടെ വാതിലിനു പുറത്തു നിന്ന് കൊട്ടിവിളിച്ചിട്ടേ അകത്തു പ്രവേശിക്കാറുള്ളൂ. അനുവാദത്തോടെ മാത്രമേ മകളുടെ മുറിയിലും പ്രവേശിക്കാറുള്ളൂ. ഞാൻ ഒരു ഭർത്താവാണ്, അച്ഛനാണ്. അത് അവർക്കറിയാം. പക്ഷേ അതിലുപരി മുറി അവരുടെ സ്വകാര്യഇടമാണ് അവിടെ അനുവാദത്തോടെ പ്രവേശിക്കുന്നതാണ് ഉചിതം.”- ഷാരൂഖ് പറയുന്നു.

മീ ടൂ ക്യാംപെയിനെക്കുറിച്ച് ഷാരുഖ് ഒന്നും പ്രതികരിക്കാൻ തയാറായില്ലെങ്കിലും താൻ ജീവിതത്തിൽ വിശ്വസിക്കുന്നത് മൂന്നു കാര്യങ്ങളാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ബഹുമാനം, ബഹുമാനം, ബഹുമാനം എന്നതാണ് ആ മൂന്നു കാര്യങ്ങൾ. ബഹുമാനമില്ലാത്തിടത്ത് പ്രണയം ഒരിക്കലും ഉണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു. ബഹുമാനം എന്നാൽ സമത്വം എന്നാണ് താൻ അർഥമാക്കുന്നതെന്നും. ‍താൻ എത്രമാത്രം ദുർബലനാണെന്ന് അറിയിക്കുകയും, കരുതൽ ആവശ്യപ്പെടുകയും തിരിച്ച് കരുതൽ നൽകുകയും ചെയ്യുന്നതാണ് തന്റെ രീതിയെന്നും ഭാര്യയോടും സുഹൃത്തുക്കളോടും അങ്ങനെയാണ് താൻ പെരുമാറുന്നതെന്നും അദ്ദേഹം പറയുന്നു.

തുടർപരാജയങ്ങൾക്ക് ശേഷം ക്രിസ്തുമസ് റിലീസായി എത്തിയ ‘സീറോ’യും. ബോക്സ് ഓഫീസിൽ പരാജയമായിരിക്കുകയാണ്. അടുത്തതായി ഡോൺ സീരിസിലെ മൂന്നാം ഭാഗവുമായാണ് ഷാരുഖ് എത്തുന്നത് എന്ന് റിപോർട്ടുകൾ ഉണ്ട് .

This post was last modified on December 31, 2018 11:10 am