അടുത്ത കൊടുങ്കാറ്റ് സൃഷ്ടിക്കുവാന്‍ ഒരുങ്ങുകയാണ് മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് അമീര്‍ഖാന്‍. ‘തൂഫാന്‍ ആലയ’ എന്ന മറാത്തി ഭാഷയിലെ പ്രോജക്ടിലാണ് അമീര്‍ എത്തുന്നത്. അമീര്‍ തന്നെ ഇതിനെക്കുറിച്ച് മറാത്തിയില്‍ സംസാരിച്ചുകൊണ്ട് ‘ചലാ ഹവാ യേയു ദ്യാ’ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജല സംരക്ഷണം ഇതിന്റെ ഇതിവൃത്തം. സംസ്ഥാനത്തെ ജലത്തിന്റെ അവസ്ഥയെക്കുറിച്ചാണ് ‘തൂഫാന്‍ ആലയ’-യില്‍ സംസാരിക്കുക.
അമീറിനൊപ്പം നടന്‍ ജിതേന്ദ്ര ജോഷിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഈ ഷോയില്‍ മൂന്ന് ടീമുകളാണുള്ളത്- വിദര്‍ഭ യോദ്ധ, മറാത്തവാഡ വീര്‍, പശ്ചിം മഹാരാഷ്ട്ര മവേല്‍. അമീര്‍ ഖാന്‍ താന്‍ അവതരിപ്പിക്കുന്ന ഷോയുടെ ആദ്യ പ്രമോ പുറത്തുവന്നിട്ടുണ്ട്. ഇന്നു മുതലാണ് ഷോ ആരംഭിക്കുക.
അമീര്‍ഖാന്‍ നടത്തുന്ന ജല സംരക്ഷണ സംഘടനയുടെ പേര് പാനീ ഫൗണ്ടേഷന്‍ എന്നാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയെ വരള്‍ച്ചയില്‍ നിന്ന് മോചിപ്പിക്കുമെന്ന് 2016-ല്‍ താരം പറഞ്ഞിരുന്നു.
This post was last modified on April 8, 2017 2:07 pm
Leave a Comment