X

അമ്മയുടെ ചോരയൂറ്റിക്കുടിക്കുന്ന സംഘടനയാണ് ഡബ്ല്യൂസിസിയെന്ന് ബാബുരാജ്; നടിമാരോട് ക്ഷമിക്കാനാകില്ലെന്ന് സിദ്ദിഖ്

മൂന്ന് നടിമാരുടെ പേരില്‍ മോഹന്‍ലാല്‍ കേള്‍ക്കേണ്ടി വരുന്ന ചീത്തയ്ക്ക് കണക്കില്ലെന്നും ബാബുരാജ്

താരസംഘടനയായ അമ്മയുടെ ചോര ഊറ്റിക്കുടിക്കുന്ന സംഘടനയാണ് ഡബ്ല്യൂസിസിയെന്ന് നടന്‍ ബാബുരാജ്. അമ്മ എന്ന സംഘടനയെ നാല് കഷണങ്ങളാക്കുകയാണ് അവര്‍ ചെയ്തത്. അക്രമിക്കപ്പെട്ട നടിയോട് അവര്‍ സംസാരിക്കുന്നുണ്ടോയെന്ന് പോലും തനിക്ക് സംശയമുണ്ടെന്നും ബാബുരാജ് പറഞ്ഞു.

അവരെ അനുകൂലിച്ച് സംസാരിക്കുന്നത് പോലും അവര്‍ തെറ്റായ അര്‍ത്ഥത്തിലാണ് ഡബ്ല്യൂസിസി മനസിലാക്കുന്നത്. കനത്ത ദൂഷ്യങ്ങളാണ് അമ്മയെന്ന സംഘടനയ്ക്ക് ഡബ്ല്യൂസിസി ഉണ്ടാക്കിയത്. അമ്മയ്ക്ക് ഡബ്ല്യൂസിസി ഉണ്ടാക്കിയ ദോഷങ്ങള്‍ക്ക് സംഘടനയിലുള്ളവരോട് മറുപടി പറയേണ്ടത് താനാണെന്നും ബാബുരാജ് പറയുന്നു.

ഈ മൂന്ന് നടിമാരുടെ പേരില്‍ മോഹന്‍ലാല്‍ കേള്‍ക്കേണ്ടി വരുന്ന ചീത്തയ്ക്ക് കണക്കില്ലെന്നും ബാബുരാജ് പറഞ്ഞു. ഇവരെ തിരിച്ചെടുത്താല്‍ ഡബ്ല്യൂസിസി പിരിച്ചുവിടുമോയെന്നും ബാബുരാജ് ചോദിച്ചു. ഇവര്‍ അമ്മയോടും അതിലെ അംഗങ്ങളോടും ചെയ്തതിനൊന്നും സഹിക്കാനാകില്ലെന്ന് സിദ്ദിഖ് പറഞ്ഞു. അവര്‍ മാപ്പെഴുതി കൊടുത്താലേ തിരിച്ചെടുക്കൂവെന്ന് കെപിഎസി ലളിത പറഞ്ഞത് നാട്ടുശൈലിയായി കണക്കാക്കിയാല്‍ മതി.

This post was last modified on October 19, 2018 4:28 pm

Related Post
Leave a Comment