X

രാജ്യത്തെ ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ: ജനിച്ചത് പെണ്‍കുട്ടി

ഇന്ത്യയിലെ മാത്രമല്ല, ഏഷ്യ പസിഫികില്‍ തന്നെ ആദ്യ സംഭവമാണിതെന്ന് ഡോ.നീത അവകാശപ്പട്ടു. ലോകത്തെ 12ാമത്തെ ഇത്തരത്തിലുള്ള സംഭവമാണ്.

രാജ്യത്തെ ആദ്യത്തെ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ പൂനെ ആശുപത്രിയില്‍ ജനിച്ചത് പെണ്‍കുഞ്ഞ്. ഗുജറാത്തിലെ വഡോദ്ര സ്വദേശിയായ 28കാരി മീനാക്ഷി വലാന്‍ ആണ് ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം പ്രസവിച്ചത്. പൂനെയിലെ ഗാലക്‌സി ഹോസ്പിറ്റലില്‍ സിസേറിയന്‍ വഴിയായിരുന്നു പ്രസവം. ഗര്‍ഭച്ഛിദ്രത്തെ തുടര്‍ന്ന് മീനാക്ഷിയുടെ ഗര്‍ഭപാത്രം പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. സ്വന്തം അമ്മയാണ് മീനാക്ഷിക്ക് ഗര്‍ഭപാത്രം നല്‍കിയത്. തുടര്‍ന്ന് ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) ചികിത്സയിലൂടെയാണ് യുവതി ഗര്‍ഭിണിയായത്.

2017 മേയിലാണ് ഇവര്‍ യൂട്രസ് ട്രാന്‍സ്പ്ലാന്റേഷന് വിധേയയായതെന്ന് ഡോ.നീത വാര്‍തി എന്‍ഡിടിവിയോട് പറഞ്ഞു. ഇന്ത്യയിലെ മാത്രമല്ല, ഏഷ്യ പസിഫികില്‍ തന്നെ ആദ്യ സംഭവമാണിതെന്ന് ഡോ.നീത അവകാശപ്പട്ടു. ലോകത്തെ 12ാമത്തെ ഇത്തരത്തിലുള്ള സംഭവമാണ്. സ്വീഡനില്‍ ഇത്തരത്തില്‍ ഒമ്പത് ട്രാന്‍സ്പ്ലാന്റേഷന്‍ പ്രസവങ്ങള്‍ നടന്നു. യുഎസില്‍ രണ്ടും.

This post was last modified on October 19, 2018 3:52 pm