X

മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ തങ്ങളെയും കേരളത്തിലെ ജനങ്ങളെയും കബളിപ്പിച്ചു; ഗുരുതര ആരോപണങ്ങളുമായി ഡബ്ല്യുസിസി

പ്രസിഡന്റായ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ തങ്ങളെ മാത്രമല്ല, കേരളത്തിലെ ജനങ്ങളെ മുഴുവന്‍ കബളിപ്പിക്കുന്ന സംഭവങ്ങളാണ് നടന്നതെന്നാണ് നടിമാര്‍ വെളിപ്പെടുത്തിയത്

നടി ആക്രമിക്കപ്പെട്ട കേസില്‍ താര സംഘടനയായ എംഎംഎംഎയില്‍ നിന്നും ഇരയായ നടിക്കും അവരെ പിന്തുണച്ച സഹപ്രവര്‍ത്തകര്‍ക്കും എതിരേ ഉണ്ടായകാര്യങ്ങള്‍ വെളിപ്പെടുത്തി ഡബ്ല്യുസിസി. കേസില്‍ കുറ്റാരോപിതനായ ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ച സംഘടന ജനറല്‍ ബോഡിയോഗത്തിനുശേഷം നടന്ന കാര്യങ്ങളാണ് രേവതി, പദ്മപ്രിയ, പാര്‍വതി, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.

പ്രസിഡന്റായ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ തങ്ങളെ മാത്രമല്ല, കേരളത്തിലെ ജനങ്ങളെ മുഴുവന്‍ കബളിപ്പിക്കുന്ന സംഭവങ്ങളാണ് നടന്നതെന്നാണ് നടിമാര്‍ വെളിപ്പെടുത്തിയത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം വന്നതിനെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയും റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. ഈ വിഷയം വലിയ വിവാദമായ സാഹചര്യത്തില്‍ മോഹന്‍ലാല്‍ ഡബ്ലുസിസി പ്രതിനിധികളുമായി ദിലീപ് വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ തങ്ങളെ ഇങ്ങോട്ട് ബന്ധപ്പെട്ട് ക്ഷണിച്ച ചര്‍ച്ചയില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്നത് അപ്രതീക്ഷിത കാര്യങ്ങളായിരുന്നുവെന്ന് പാര്‍വതി, രേവതി, പദ്മപ്രിയ എന്നിവര്‍ പറയുന്നു.

ചര്‍ച്ച തുടങ്ങിയപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞ വിഷമം ഞങ്ങള്‍ അമ്മയുടെ പേര് മോശമാക്കാന്‍ ശ്രമിച്ചതിലായിരുന്നു. എന്തിനാണ് അമ്മയുടെ പേര് മോശമാക്കിയത്. എന്തിനാണ് ഇങ്ങനെ ബഹളം വയ്ക്കുന്നത്, ഇവിടെ വന്ന്ു പറഞ്ഞാല്‍ പോരായിരുന്നോ എന്നൊക്കെയായിരുന്നു പ്രസിഡന്റിന്‍രെ പരാതി. ജനറല്‍ ബോഡിയില്‍പ്പെട്ട ഏതെങ്കിലും അംഗത്തിന് ഒരു തീരുമാനത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അടിയന്തര യോഗം കൂടും എന്നൊക്കെ പറഞ്ഞ് അവര്‍ വാഗ്ദാനം തന്നിട്ടാണ് ഞങ്ങള്‍ ചര്‍്ച്ചയ്ക്ക് പോയത്. പക്ഷേ, അവിടെ നടന്നത് ഞങ്ങളെ കുറ്റവിചാരണ ചെയ്യലായിരുന്നു. ഞങ്ങളുടെ കുറ്റങ്ങളാണ് അവര്‍ തുടക്കം മുതല്‍ പറഞ്ഞുകൊണ്ടിരുന്നത്. ഞങ്ങള്‍ അമ്മയുടെ യോഗത്തിന് വരാത്തത്, അമ്മയുമായി സഹകരിക്കാതെ മാറി നില്‍ക്കുന്നതൊക്കെയായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്ന കാര്യങ്ങള്‍. ഞങ്ങലെ കുറിച്ച് മാത്രമല്ല, ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചും അവര്‍ക്ക് എതിര്‍പ്പുകള്‍ പറയാനുണ്ടായിരുന്നു. ഞങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് പറഞ്ഞ് കെഞ്ചി. പലവട്ടം കെഞ്ചിയിട്ടും അവര്‍ കേട്ടില്ല. ആദ്യ 40 മിനിട്ട് അവര്‍ക്ക് പറയാനുള്ളത് മാത്രം പറഞ്ഞുകൊണ്ട് ഞങ്ങളെ കേള്‍ക്കാനെ അവര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ നടിക്ക് പറയാനുള്ള കാര്യങ്ങള്‍ ശബ്ദരേഖയാക്കി കൊണ്ടുവന്ന് അവിടെവച്ച് പ്ലേ ചെയ്തപ്പോള്‍ എല്ലാവരും നിശബ്ദരായി. മോഹന്‍ലാല്‍ പറഞ്ഞത് വ്യക്തിപരമായി ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ജനറല്‍ ബോഡി എടുത്ത തീരുമാനം എങ്ങനെ തിരുത്തും എന്നായിരുന്നു. അപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത് അവര്‍ ഇത്രനാളും ഞങ്ങളെ മാത്രമല്ല, കേരളത്തിലെ ജനങ്ങളെ മുഴുവന്‍ പറ്റിക്കുകയായിരുന്നുവെന്ന്.

ദിലീപിന് മുന്നില്‍ മുട്ടിടിച്ച് അമ്മ; മോഹന്‍ലാലിന്റെ ഈ മെയ്‌വഴക്കത്തിന്റെ പേര് നട്ടെല്ലില്ലായ്മയെന്ന്‌

This post was last modified on October 14, 2018 8:27 am