X

റമദാന്‍ മാസത്തിലെ ബിക്കിനി, വയര്‍ കാണിക്കുന്ന സാരി: ദംഗല്‍ നായിക ഫാത്തിമ സനക്ക് നേരെ വീണ്ടും സോഷ്യല്‍മീഡിയ ആക്രമണം

പഴയ ചീത്തവിളിക്ക് മറുപടി എന്നവണ്ണം 'ഷേംലെസ് സെല്‍ഫി' (ലജ്ജയില്ലാത്ത സെല്‍ഫി) എന്ന പേരിലാണ് ഫാത്തിമ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളെ ഓര്‍ത്ത് ശരിക്കും ലജ്ജിക്കുന്നു എന്നൊരാള്‍ കമന്റ് ചെയ്തു.

ബിക്കിനിയിട്ട് ബീച്ചിലിരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ മുസ്ലീം യാഥാസ്ഥിതികരുടെ വിമര്‍ശനവും അധിക്ഷേപവും നേരിട്ട ദംഗല്‍ നായിക ഫാത്തിമ സന ഷെയ്ഖിന് നേരെ വീണ്ടും യാഥാസ്ഥിതിക ട്രോളര്‍മാര്‍. റമദാന്‍ കാലത്ത് ബിക്കിനിയിട്ട ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നു എന്ന് പറഞ്ഞ് വലിയ ആക്രമണമാണ് ഫാത്തിമയ്ക്ക് നേരെ ഉണ്ടായത്. ഇപ്പോള്‍ സാരി ഉടുത്ത് നില്‍ക്കുന്ന ചിത്രത്തില്‍ ഫാത്തിമ തന്റെ വയര്‍ പ്രദര്‍ശിച്ചിപ്പിച്ചിരിക്കുന്നതാണ് യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചിരിക്കുന്നത്. പഴയ ചീത്തവിളിക്ക് മറുപടി എന്നവണ്ണം ‘ഷേംലെസ് സെല്‍ഫി’ (ലജ്ജയില്ലാത്ത സെല്‍ഫി) എന്ന പേരിലാണ് ഫാത്തിമ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളെ ഓര്‍ത്ത് ശരിക്കും ലജ്ജിക്കുന്നു എന്നൊരാള്‍ കമന്റ് ചെയ്തു.

This post was last modified on October 16, 2017 3:32 pm