X

ലൈംഗിക പീഡനത്തെക്കുറിച്ച് പറഞ്ഞതിന് എട്ട് മാസം സിനിമ നഷ്ടമായി: അദിതി റാവു

കാസ്റ്റിംഗ് കൗച്ചിനും സിനിമ രംഗത്തെ ലൈംഗിക ചൂഷണങ്ങള്‍ക്കുമെതിരെ രംഗത്തുവന്നത് മൂലം അവസരങ്ങള്‍ നഷ്ടമായതില്‍ യാതൊരു ഖേദവുമില്ലെന്നും ഇത്തരം ദുഷ്പ്രവണതകള്‍ക്കെതിരെ തുടര്‍ന്നും സംസാരിക്കുമെന്നും അദിതി റാവു ഹൈദരി വ്യക്തമാക്കി.

രാധിക ആപ്‌തേക്കും സ്വര ഭാസ്‌കറിനും കല്‍കി കോച്ച്‌ലിനും പിന്നാലെ ബോളിവുഡിലെ ലൈംഗിക ചൂഷണത്തിനത്തിനും പീഡനങ്ങള്‍ക്കുമെതിരെ നടി അദിതി റാവു ഹൈദരിയും. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചതിനെ തുടര്‍ന്ന് എട്ട് മാസത്തോളം തനിക്ക് സിനിമകളില്ലാതായെന്ന് അദിതി റാവു പറയുന്നു. സണ്‍ഡേ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറയുന്നത്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് അദിതി അഞ്ച് വര്‍ഷം മുമ്പ് പറഞ്ഞിരുന്നു. ഇതുമൂലം അവര്‍ക്ക് എട്ട് മാസത്തോളം സിനിമ നഷ്ടമായി. എന്നാല്‍ 2014ല്‍ അദിതിക്ക് വീണ്ടും അവസരങ്ങള്‍ കിട്ടിത്തുടങ്ങി.

കാസ്റ്റിംഗ് കൗച്ചിനും സിനിമ രംഗത്തെ ലൈംഗിക ചൂഷണങ്ങള്‍ക്കുമെതിരെ രംഗത്തുവന്നത് മൂലം അവസരങ്ങള്‍ നഷ്ടമായതില്‍ യാതൊരു ഖേദവുമില്ലെന്നും ഇത്തരം ദുഷ്പ്രവണതകള്‍ക്കെതിരെ തുടര്‍ന്നും സംസാരിക്കുമെന്നും അദിതി റാവു ഹൈദരി വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തുവരാന്‍ മടിക്കുന്നവരെ താന്‍ കുറ്റപ്പെടുത്തുന്നില്ലെന്നും അതേസമയം ഇത്തരം കാര്യങ്ങളെ സാധാരണമായി കാണുന്ന സിനിമ ഇന്‍ഡസ്ട്രികളുടെ പൊതുവായ സ്വഭാവം അംഗീകരിക്കാനാവില്ലെന്നും അദിതി റാവു ഹൈദരി വ്യക്തമാക്കി.

This post was last modified on July 31, 2018 4:45 pm

Related Post
Leave a Comment