ഇനി മലയാള സിനിമയില്‍ അഭിനയിക്കല്‍ ഉണ്ടാവില്ലെന്ന് വിദ്യ ബാലന്‍. ഇല്ല എന്ന് പറയരുത് എന്നാണ്. എന്നാല്‍ ഇനി ഞാന്‍ മലയാള സിനിമ ചെയ്യുമെന്ന് തോന്നുന്നില്ല. രണ്ട് തവണയായി ഇത് സംഭവിക്കുന്നു – വിദ്യ ബാലന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കമല ദാസിനെ പോലെ ശക്തമായ വ്യക്തിത്വമുള്ള വ്യക്തിയായി അഭിനയിക്കണമെങ്കില്‍ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ വേണമായിരുന്നു എന്നും അതിനുള്ള സഹകരണം കിട്ടാത്തത് കൊണ്ടാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നും വിദ്യ പറഞ്ഞു. ഇക്കാര്യത്തില്‍ എന്റെയും കമല്‍ സാറിന്റേയും വീക്ഷണം രണ്ടായിരുന്നു. ക്രിയേറ്റീവ് ഡിഫറന്‍സ് ആണ് പിന്മാറ്റത്തിന് കാരണമായത്. മാധ്യമങ്ങളില്‍ പോയി ഇതൊക്കെ വിളിച്ചുപറഞ്ഞുള്ള പബ്ലിസിറ്റി എനിക്ക് ആവശ്യമില്ലായിരുന്നു എന്നും കമലിനെ പരോക്ഷമായി വിമര്‍ശിച്ച് വിദ്യ ബാലന്‍ പറഞ്ഞു.
മാധവിക്കുട്ടിയെ വിദ്യ അവതരിപ്പിച്ചിരുന്നെങ്കില്‍ അതില്‍ സെക്ഷ്വാലിറ്റി കടന്നുകൂടിയേനെ എന്ന കമലിന്റെ വിവാദ പരാമര്‍ശം പ്രതികരണം അര്‍ഹിക്കാത്ത കമന്റ് ആണെന്നും വിദ്യ അഭിപ്രായപ്പെട്ടു. സത്രീകളുടെ സെക്ഷ്വാലിറ്റിയെക്കുറിച്ചും ശരീരത്തേയും കുറിച്ച് മോശമായി പ്രതിപാദിച്ച് അവരെ കൊച്ചാക്കുക പണ്ട് മുതലേ നടക്കുന്നതാണ്. ഇതേക്കുറിച്ച് അധികമൊന്നും സംസാരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. സംഭവിച്ചതെല്ലാം നല്ലതിനാണ് എന്ന് വിശ്വസിക്കുന്നു. ഒന്നര വര്‍ഷം മുമ്പ് ഞാന്‍ ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തതാണ്. മഞ്ജു നല്ല നടിയാണ്. ഭാഷ പ്രശ്‌നമില്ലാത്തത് അവരെ സംബന്ധിച്ച് അഡ്വാന്‍ടേജ് ആണ്. എഴുത്തുകാരിയുടെ റോള്‍ ചെയ്യുമ്പോള്‍ ഭാഷയില്‍ ഒരു വൈദഗ്ധ്യം വേണ്ടേ – വിദ്യ ചോദിച്ചു.
ആണുങ്ങള്‍ ഭരിക്കുന്ന ഇന്‍ഡസ്ട്രിയാണ് സിനിമ. അതൊരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ സ്ത്രീയെ സങ്കുചിതമായി നോക്കിക്കാണുന്ന ഷോവനിസത്തെപ്പറ്റി ഇത്രയധികം ചര്‍ച്ചകള്‍ നടക്കുന്നത് കൊണ്ട് ഇപ്പോള്‍ ഒരു അയവ് വന്നിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരവും ജീവിക്കാന്‍ കഴിയുമെന്ന് എന്ന് സ്ത്രീകള്‍ പഠിച്ചുവരുകയാണ്. ഫിലിം ഇന്‍ഡസ്ട്രിയിലും തീര്‍ച്ചയായും മാറ്റങ്ങളുണ്ടാകുന്നുണ്ടെന്നും വിദ്യ പറഞ്ഞു.
This post was last modified on January 27, 2018 4:07 pm
Leave a Comment