X

ഇര്‍ഫാന്‍ ഖാന്‍ ഉദ്ധം സിംഗ് ആകും, ജനറല്‍ ഡയറിനെ ഉടന്‍ വെടി വച്ച് കൊല്ലുമെന്നും ഷൂജിത് സര്‍ക്കാര്‍

"18-19 വര്‍ഷമായി ഈ സിനിമയ്ക്ക് വേണ്ടി എഴുതിക്കൊരിക്കുകയാണ്. മുംബൈയില്‍ ആദ്യം എത്തിയപ്പോള്‍ മുതല്‍ ഈ ചിത്രമായിരുന്നു മനസില്‍. എന്നാല്‍ മറ്റ് സിനിമകള്‍ വന്നുകൊണ്ടിരുന്നു" - ഷൂജിത് സര്‍ക്കാര്‍ പറയുന്നു

ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നടന്‍ ഇര്‍ഫാന്‍ ഖാന്‍ ഉടന്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിലേയ്ക്ക് തിരിയും. പികു, യഹാന്‍, ഒക്ടോബര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഷൂജിത് സര്‍ക്കാര്‍ ഒരുക്കുന്ന പുതിയ ചിത്രം, സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവകാരിയുമായ ഉധം സിംഗിന്റെ ജീവിതമാണ് പറയുന്നത്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ജനറല്‍ മൈക്കിള്‍ ഡയറിനെ ലണ്ടനില്‍ വച്ച് വെടി വച്ച് കൊന്ന ഉധം സിംഗായി ഇര്‍ഫാന്‍ ഖാന്‍ എത്തുന്നു. നിലവില്‍ യുഎസില്‍ ചികിത്സയിലാണ് നടന്‍. ഇര്‍ഫാന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും അദ്ദേഹം ഉടന്‍ തന്നെ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുമെന്നും ഷൂജിത് സര്‍ക്കാര്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഷൂജിത് സര്‍ക്കാര്‍ 20 വര്‍ഷം മുമ്പ് തന്റെ ആദ്യ സിനിമയായി സ്വപ്‌നം കണ്ടിരുന്ന ചിത്രമാണ് ഇപ്പോള്‍ നിര്‍മ്മാണത്തിലേയ്ക്ക് നീങ്ങുന്നത്. തന്റെ സ്വപ്‌ന ചിത്രത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം പിടിഐയുമായുള്ള അഭിമുഖത്തിലും ഷൂജിത് സര്‍ക്കാര്‍ മനസ് തുറന്നിരുന്നു. 18-19 വര്‍ഷമായി ഈ സിനിമയ്ക്ക് വേണ്ടി എഴുതിക്കൊരിക്കുകയാണ്. മുംബൈയില്‍ ആദ്യം എത്തിയപ്പോള്‍ മുതല്‍ ഈ ചിത്രമായിരുന്നു മനസില്‍. എന്നാല്‍ മറ്റ് സിനിമകള്‍ വന്നുകൊണ്ടിരുന്നു. ചിത്രീകരിക്കേണ്ടത് സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലമായതിനാല്‍ ഏറെ ശ്രമകരമായിരിക്കും – ഷൂജിത് പറഞ്ഞു. രണ്‍ബീര്‍ കപൂര്‍, ഉധം സിംഗ് ആകുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഒക്ടോബര്‍ സിനിമയുടെ പ്രൊമോഷന്‍ സമയത്ത് തന്നെ ഷൂജിത് ഈ അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു.

ഉദ്ധം സിംഗ് – ചിത്രങ്ങള്‍

 

This post was last modified on May 27, 2018 11:18 am

Related Post
Leave a Comment