X

നിപ്പ വൈറസ് ബാധയെക്കുറിച്ച് ജയരാജിന്റെ സിനിമ: ‘രൗദ്രം’

സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ തന്നെ ബാധിച്ചിട്ടില്ലെന്നും ചുറ്റുമുള്ള സമൂഹങ്ങളിലെ പ്രശ്‌നങ്ങളാണ് അലട്ടുന്നതെന്നും ജയരാജ് പറഞ്ഞു.

കേരളത്തെ ഭീതിയിലും ആശങ്കയിലുമാക്കിയ നിപ്പ വൈറസ് ബാധയെക്കുറിച്ച് ജയരാജ് സംവിധാനം ചെയ്യുന്ന സിനിമ വരുന്നു. ‘രൗദ്രം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കരുണം, ശാന്തം, വീരം, ഭയാനകം തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെട്ട നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായാണ് ജയരാജ് ഈ സിനിമ ചെയ്യുന്നത്. തനിക്ക് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിത്തന്ന ഭയാനകവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ കോഴിക്കോട് വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ജയരാജ് പുതിയ സിനിമയുടെ കാര്യം അറിയിച്ചത്.

സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ തന്നെ ബാധിച്ചിട്ടില്ലെന്നും ചുറ്റുമുള്ള സമൂഹങ്ങളിലെ പ്രശ്‌നങ്ങളാണ് അലട്ടുന്നതെന്നും ജയരാജ് പറഞ്ഞു. നിപ്പ വൈറസ് ഉണ്ടാക്കിയ പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതലായി പഠിക്കാന്‍ വീണ്ടും കോഴിക്കോട് വരുമെന്നും ജയരാജ് പറഞ്ഞു.