X

ബോളിവുഡിലെ ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് രാധിക ആപ്‌തേയും ഉഷ ജാദവും (വീഡിയോ)

ബോളിവുഡിലെ ലൈംഗികാതിക്രമത്തെ കുറിച്ച് നിശബ്ദമായിരിക്കലാണ് ഇവിടുത്തെ രീതി. ഇതിന്റെ പ്രധാന കാരണം ഇവിടത്തെ താരാരാധനനയാണ്. സൂപ്പര്‍ താരങ്ങളെ ഇവിടെ ദൈവങ്ങളെ പോലെയാണ് കാണുന്നതെന്നും ഇരുവരും പറഞ്ഞുവയ്ക്കുന്നു.

ഇന്ത്യന്‍ സിനിമ വ്യവസായത്തിലെ ലൈംഗികാതിക്രമങ്ങളെ ആശങ്ക രേഖപ്പെടുത്തി പ്രമുഖ താരങ്ങളായ രാധിക ആപ്‌തേയും ഉഷ ജാദവും. ഇന്‍ഡസ്ട്രിയിലെ ഇത്തരം അതിക്രമങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ഇന്ത്യന്‍ വനിതാ സിനിമാ താരങ്ങള്‍ക്ക് ഭയമാണെന്നും ബിബിസി വേള്‍ഡ് ന്യുസിനുവേണ്ടി തയ്യാറാക്കിയ ബോളിവുഡ് ഡാര്‍ക്ക് സീക്രട്ട് എന്ന ഡോക്യുമെന്ററിയില്‍ ഇരുവരും പ്രതികരിക്കുന്നു.

ബോളിവുഡിലെ ലൈംഗികാതിക്രമത്തെ കുറിച്ച് നിശബ്ദമായിരിക്കലാണ് ഇവിടുത്തെ രീതി. ഇതിന്റെ പ്രധാന കാരണം ഇവിടത്തെ താരാരാധനനയാണ്. സൂപ്പര്‍ താരങ്ങളെ ഇവിടെ ദൈവങ്ങളെ പോലെയാണ് കാണുന്നതെന്നും ഇരുവരും പറഞ്ഞുവയ്ക്കുന്നു. ചൂഷകര്‍ വളരെ ശക്തരാണെന്ന് ഇരകള്‍ കരുതുന്നു. തന്റെ ശബ്ദം അരും ശ്രദ്ധിക്കില്ലെന്നാണ് അവരുടെ വിശ്വാസം. അല്ലെങ്കി പ്രതികരിച്ചാല്‍ തന്റെ ഭാവി ഇരുളടയുമെന്ന് ഇവര്‍ ഭയപ്പെടുന്നെന്നും രാധിക ആപ്‌തേ ബിബിസി പ്രതിനിധി രജനി വൈദ്യനാഥനോട് പ്രതികരിച്ചു.

ഹോളിവുഡിനോട് സമാനമായ രീതിയില്‍ ബോളിവുഡിലും മീ ടു ഹാഷ് ടാഗ് കാംപയിന്‍ ഉണ്ടായേക്കാം എന്നും അവര്‍ പ്രതിരിച്ചു. സിനിമ രംഗത്ത് ഇത്തരം ചൂഷണങ്ങള്‍ക്ക് ഇരയായ സാത്രീകളും പുരുഷന്‍മാരും ഒരുമിച്ച് മുന്നിട്ടിറങ്ങിയാന്‍ ഇവിടെയും ഇത് സാധ്യമാണെന്നും രാധിക ആപ്‌തേ പറയുന്നു. സിനിമാ രംഗത്തെ പ്രമുഖരുടെ ലൈംഗികാവശ്യങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നത് സിനിമാ രംഗത്തെ സാധാരണമായ സംഭവമാണെന്ന് ബിബിസിയോട് പ്രതികരിച്ച മറാത്തി പുരസ്‌കാര ജേതാവും നടിയുമായ ഉഷാ ജാദവ് പ്രതികരിക്കുന്നു. അവര്‍ നല്‍കുന്ന അവസരങ്ങള്‍ക്ക് എന്തെങ്കിലും പകരം നല്‍കേണ്ടി വരുമെന്നുമാണ് ഉഷയുടെ വാദം. ഇത് പണമായെല്ല, ചിലപ്പോള്‍ നിര്‍മാതാവിന്റെയോ സംവിധായകന്റെയോ കിടക്ക പങ്കിടേണ്ടി വരും. ഇരുവരുടെയും ഒപ്പവും വേണ്ടി വരുമെന്നും ഉഷ പറയുന്നു. സിനിമാ മോഹവുമായി തന്റെ ഗ്രാമം വിട്ട തനിക്ക് നിരവധി തവണ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും 25 കാരിയായ സിനിമാതാരം ഡോക്യുമന്ററിയില്‍ വ്യക്തമാക്കി.

ഇത്തരം ആവശ്യമായി തങ്ങളെ സമീപിക്കാന്‍ കാസ്റ്റിങ്ങ് ഏജന്റുമാരുണ്ടെന്നും അവര്‍ വെളിപ്പെടുത്തുന്നു. ഒരിക്കല്‍ തന്ന സമീപിച്ച ഇത്തരമൊരാള്‍ തന്നെ അനാവശ്യമായി സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തു. തന്റെ വസ്ത്രത്തിനകത്തേക്ക് കൈകടത്താന്‍ ശ്രമിച്ചതോടെ താന്‍ തടയുകയായിരുന്നു. എന്നാ ഈ മേഖലയില്‍ തുടരാന്‍ ആഗ്രഹിക്കുന്നെങ്കി ഇതെല്ലാം സാധാരണമാണെന്ന പറഞ്ഞതായും ഉഷ പറയുന്നു. ഡോക്യുമെന്റെറി ശനി ഞായര്‍ ദിവസങ്ങളി ബിബിസി സംപ്രേക്ഷണം ചെയ്യും.

വീഡിയോ:

This post was last modified on April 25, 2018 6:28 pm