X

സമാന്തയുടേയും നാഗചൈതന്യയുടേയും ‘സിമ്പിള്‍ വിവാഹ’ത്തിന് പൊടിക്കാന്‍ പോകുന്നത് 10 കോടി

അതേസമയം ഗോവയിലെ ഒട്ടും 'ആഡംബരമില്ലാത്ത' വിവാഹച്ചടങ്ങുകളുടെ മാത്രം ബജറ്റ് 10 കോടി രൂപയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കൂടാതെ ഹൈദരാബാദില്‍ ആഘോഷപൂര്‍വം റിസപ്ഷനുമുണ്ട്.

ചലച്ചിത്ര താരങ്ങളായ സമാന്ത റൂത് പ്രഭുവും നാഗചൈതന്യയും വിവാഹിതരാവുകയാണ്. ഒക്ടോബര്‍ 6,8 തീയതികളില്‍ ഗോവയില്‍ വച്ചാണ് വിവാഹച്ചടങ്ങുകള്‍. ഹിന്ദു രീതിയിലും ക്രിസ്ത്യന്‍ രീതിയിലും വിവാഹച്ചടങ്ങുകള്‍ നടക്കുമെന്ന് നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജ്ജുന അറിയിച്ചു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായി 100 പേരെയേ ക്ഷണിച്ചിട്ടുള്ളൂ. അതേസമയം ഗോവയിലെ ഒട്ടും ‘ആഡംബരമില്ലാത്ത’ വിവാഹച്ചടങ്ങുകളുടെ മാത്രം ബജറ്റ് 10 കോടി രൂപയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കൂടാതെ ഹൈദരാബാദില്‍ ആഘോഷപൂര്‍വം റിസപ്ഷനുമുണ്ട്.

ഷൂട്ടിംഗിനിടയില്‍ മൂന്ന് ദിവസത്തെ അവധിയിലാണ് നാഗചൈതന്യയും സമാന്തയും വിവാഹത്തിനെത്തുന്നത്. വിവാഹത്തിന് ശേഷം ഇരുവരും ഷൂട്ടിംഗിലേയ്ക്ക് മടങ്ങുമെന്നും നാഗാര്‍ജ്ജുന അറിയിച്ചു. ക്രിസ്മസ് ന്യൂയര്‍ ആഘോഷങ്ങള്‍ക്ക് വിദേശത്ത് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഇപ്പോള്‍ സമയമില്ലെന്നും സമാന്ത മുംബൈ മിററിനോട് പറഞ്ഞു. തന്റെ വിവാഹ വേഷത്തിലാണ് ഇപ്പോള്‍ സമാന്തയുടെ ശ്രദ്ധ. ഹിന്ദു വിവാഹത്തിനായി നാഗചൈതന്യയുടെ മുത്തശിയുടെ സാരിയും ആഭരണങ്ങളും അണിയും. ക്രിസ്ത്യന്‍ വിവാഹത്തിന് പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ക്രേഷ ബജാജാണ് സമാന്തയ്ക്ക് വേണ്ടി വിവാഹവസ്ത്രം ഡിസൈന്‍ ചെയ്തത്.

സമാന്തയും നാഗചൈതന്യയും ഒരുമിച്ചുള്ള ആദ്യ സിനിമ 2010ല്‍ പുറത്തിറങ്ങിയ യെ മായ ചെസാവെ ആയിരുന്നു. ഈ ചിത്രത്തിന്‍റെ സെറ്റില്‍ വച്ച് അവര്‍ പ്രണയത്തിലായി. പിന്നീട് 2014ല്‍ ത്രയം, മനം, ഓട്ടോനഗര്‍ സൂര്യ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഈ വര്‍ഷം ജനുവരിയിലാണ് ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്.