തിലകന്‍ മാത്രമല്ല തനിക്കും താരസംഘടനയായ എഎംഎംഎ സിനിമയില്‍ അവരം നിഷേധിച്ചിട്ടുണ്ടെന്ന് മകന്‍ ഷമ്മി തിലകന്‍. വിരമിക്കല്‍ പ്രായമായി എന്ന് കരുതിയാകും തനിക്ക് 5000 രൂപ കൈനീട്ടം അമ്മ തന്നതെന്ന് ഷമ്മി പരിഹസിച്ചു. കഴിഞ്ഞ യോഗത്തില്‍ അത് തിരിച്ചുകൊടുത്തിരുന്നതായും ഷമ്മി തിലകന്‍ വ്യക്തമാക്കി. വിനയന്റെ സിനിമയില്‍ അഭിനയിക്കാനായി വാങ്ങിയ അഡ്വാന്‍സ് തുക തിരിച്ചുകൊടുപ്പിച്ചത് മുകേഷ് ആയിരുന്നു. വിനയന്റെ പടത്തില്‍ അഭിനയിച്ചാല്‍ മറ്റ് ചിത്രങ്ങളില്‍ ചാന്‍സ് കിട്ടില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയിരുന്നു. ചില ഷൂട്ടിംഗ് സെറ്റുകളില്‍ പ്രൊഡക്ഷന്‍ മാനേജര്‍മാരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായി.
ഒരാഴ്ച മുമ്പ് തന്നെ ചില കാര്യങ്ങള്‍ തുറന്നുപറയാന്‍ താന്‍ തീരുമാനിച്ചിരുന്നതായും എന്നാല്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ തന്നെ അനുനയിപ്പിക്കുകയായിരുന്നു എന്നും ഷമ്മി തിലകന്‍ പറഞ്ഞു. തിലകന്‍ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തുകയും സംഘടനയെ തുടര്‍ച്ചയായി അധിക്ഷേപിക്കുകയും തെറ്റ് തിരുത്താന്‍ തയ്യാറാകാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് എഎംഎംഎയില്‍ നിന്ന് പുറത്തുപോകേണ്ടി വന്നതെന്ന് ഇന്നലെ ഡബ്ല്യുസിസിക്ക് മറുപടി പറയാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിന്‍ എഎംഎംഎ സെക്രട്ടറിയായ നടന്‍ സിദ്ദിഖ് പറഞ്ഞിരുന്നു. സിദ്ദിഖിന്‍റെ അഭിപ്രായങ്ങളോട് വിയോജിച്ച് കൊണ്ടും എഎംഎംഎയുടെ വക്താവ് താനാണ് എന്ന് അവകാശപ്പെട്ടും സംഘടനയുടെ ട്രഷറര്‍ ആയ ജഗദീഷ് രംഗത്തെത്തിയിരുന്നു.
This post was last modified on October 16, 2018 8:27 am
Leave a Comment