വീര മഹാദേവി എന്ന ടൈറ്റില്‍ റോളില്‍ സണ്ണി ലിയോണ്‍ അഭിനയിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കുതിരപ്പുറത്ത് വാളുമായി സൈന്യത്തിനൊപ്പം യുദ്ധത്തിനൊരുങ്ങി നില്ക്കുന്ന വീര മഹാദേവിയെ ആണ് പോസ്റ്ററില്‍ കാണുന്നത്. വിസി വടിവുടയന് സംവിധാനം ചെയ്യുന്ന ചിത്രം 100 കോടി രൂപ മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുന്നത്. ഗ്രാഫിക്സ് ഒരുക്കുന്നതിന് മാത്രം 40 കോടി രൂപ ചിലവായെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.
ഹിന്ദി, തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. നാസര്‍ അടക്കമുള്ള അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് അമരീഷ് ഗണേഷ്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലാണ് ചീത്രീകരണം. ചിത്രത്തിനായി ആയോധന പരിശീലനവും കുതിര സവാരിയും സണ്ണി പരിശീലിച്ചിരുന്നു.