ഇന്ത്യയുമായി നവംബറിലോ ഡിസംബറിലോ യുദ്ധമുണ്ടായേക്കുമെന്ന് പാകിസ്താന് റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ്. 25 കോടി മുസ്ലീങ്ങള്‍ പാകിസ്താനെ ഉറ്റുനോക്കുകയാണ്. കാശ്മീരികള്‍ക്കൊപ്പം തോളോട് തോള് ചേര്‍ന്ന് പോരാടിയില്ലെങ്കില്‍ പാകിസ്താന് ചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റായിരിക്കുമെന്നും പാക് മന്ത്രി പറയുന്നു.
എല്ലാ പാകിസ്താന്‍കാരുടേയും കയ്യില്‍ തോക്കുകളുണ്ട്. ഇതെല്ലാം കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി ഉപയോഗിക്കും – പാക് മന്ത്രി പറഞ്ഞു. പ്രകോപനപരമായ പ്രസ്താവനകളിലൂടെ നിരന്തരം വിവാദമുണ്ടാക്കുന്ന പതിവുണ്ട് പാക് റെയില്‍വേ മന്ത്രിക്ക്. നേരത്തെ ഇന്ത്യയ്ക്കും പാകിസ്താനുമിടയിലുള്ള ഡല്‍ഹി – ലാഹോര്‍ സംഝോത എക്സ്പ്രസ്, ജോധ്പൂര്‍ – കറാച്ചി ഥാര്‍ എക്സ്പ്രസ് എന്നിവയുടെ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു.
This post was last modified on August 28, 2019 4:09 pm