X

ദ ഇന്‍സള്‍ട്ട്: ഐഎഫ്എഫ്‌കെ ഉദ്ഘാടന ചിത്രം

ലെബനീസ് ക്രിസ്ത്യനായ ടോണിയും പലസ്തീന്‍ അഭയാര്‍ത്ഥി യാസറും തമ്മിലുള്ള തര്‍ക്കവും തുടര്‍ന്നുള്ള സംഘര്‍ഷവും വലിയ രാഷ്ട്രീയ പ്രശ്‌നമായി മാറുന്നതാണ് ചിത്രം പറയുന്നത്. കോടതിമുറിയിലാണ് ചിത്രത്തിന്‍റെ പ്രധാന രംഗങ്ങള്‍.

സിയാദ് ദുവേരി സംവിധാനം ചെയ്ത അറബി-ഫ്രഞ്ച് ചിത്രം ദ ഇന്‍സല്‍ട്ട് ആണ് ഇത്തവണ ഐഎഫ്എഫ്‌കെ ഉദ്ഘാടന ചിത്രം. ലെബനീസ് ക്രിസ്ത്യനായ ടോണിയും പലസ്തീന്‍ മുസ്ലീം അഭയാര്‍ത്ഥി യാസറും തമ്മിലുള്ള തര്‍ക്കവും തുടര്‍ന്നുള്ള സംഘര്‍ഷവും വലിയ രാഷ്ട്രീയ പ്രശ്‌നമായി മാറുന്നതാണ് ചിത്രം പറയുന്നത്. കോടതിമുറിയിലാണ് ചിത്രത്തിന്‍റെ പ്രധാന രംഗങ്ങള്‍.

സിയാല്‍ ദുവേരിയും ജൊയേല്‍ ടൂമയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ടൊമാസോ ഫിറോളി. എറിക് നെവ്യൂക്‌സം സംഗീതം നല്‍കിയിരിക്കുന്നു. ആദല്‍ കരാം, റീത്ത ഹയെക്, ഡയണ്ട് ബൗ അബൗദ്, കമേല്‍ എല്‍ ബാഷ, ജൂലിയ കസര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഫ്രാന്‍സിന്റേയും ലെബനന്റേയും സംയുക്ത സംരംഭമാണ് ചിത്രം. വെനീസ്, ടൊറന്റോ തുടങ്ങിയ ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. വെനീസ് ചലച്ചിത്രോത്സവത്തില്‍ കമേല്‍ എല്‍ ബാഷ മികച്ച നടനുള്ള പുരസ്കാരം നേടുകയും ചെയ്തു.

ചിത്രത്തിന്‍റെ ട്രെയ്ലര്‍:

This post was last modified on December 8, 2017 2:48 pm