X

ഒരേ ഒരു ഇന്ത്യയ്ക്കായി വാദിക്കുന്നവര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു: ഗിരീഷ്‌ കാസറവള്ളി

ആ സമയത്ത് കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരിച്ചുകൊണ്ടിരുന്നത്. അക്കാലത്ത് അവര്‍ അതൃപ്തിയും എതിര്‍പ്പും വ്യക്തമാക്കി കൊണ്ട് തന്നെ ആവിഷ്‌കാര സ്വാതന്ത്ര്യം അംഗീകരിച്ചിരുന്നു.

ഒരു രാജ്യം എന്ന് ആശയം മുന്‍നിര്‍ത്തി ഇന്ത്യയില്‍ ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംവിധായകന്‍ ഗിരീഷ് കാസറവള്ളി. ഒരു രാജ്യം, ഒരു ഭാഷ, ഒരു സമുദായം, ഒരേ ഭക്ഷണശീലം തുടങ്ങിയവ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് വളരെ അപകടകരമാണെന്നും ഗിരീഷ് കാസറവള്ളി ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ബഹുമാനിക്കാന്‍ തയ്യാറാകണം. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ മൂല്യങ്ങളിലൊന്ന് അഭിപ്രായങ്ങളിലെ ബഹുസ്വരതയാണ്. വിമര്‍ശനങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം പ്രത്യേകതയായി കാണാനാവില്ലെന്നും കാസറവള്ളി അഭിപ്രായപ്പെട്ടു.

സെന്‍ട്രല്‍ ബോഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെ (സിബിഎഫ്‌സി) കുറിച്ച് കാര്യമായി ചര്‍ച്ച നടക്കുന്നു. അതൊരു സര്‍ട്ടിഫിക്കേഷന്‍ ബോഡ് ആണ്. അല്ലാതെ സെന്‍സറല്ല. മുന്‍ ചെയര്‍പേഴ്‌സണ്‍ ലീല സാംസണ്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. അതാണ് ശരിയായ നിലപാട്. പഹ്ലാജ് നിഹലാനിയുടെ രീതി തെറ്റായിരുന്നു. പ്രതിലോമകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സീരിയലുകള്‍ എന്തുകൊണ്ട് സെന്‍സര്‍ ചെയ്യപ്പെടുന്നില്ല എന്നും കാസറവള്ളി ചോദിച്ചു.

വ്യവസ്ഥതിയോടുള്ള ഏത് തരത്തിലുള്ള പ്രതികരണവും രാഷ്ട്രീയമാണ്. എന്റെ സിനിമയില്‍ ഒരു ദളിതനെ ഞാന്‍ ദുര്‍ബലനായി കാണിച്ചാല്‍ അതും ഒരു രാഷ്ട്രീയ പ്രസ്താവനയാണ്. ഘടശ്രദ്ധ എന്ന സിനിമ ജാതി വ്യവസ്ഥയെ കുറിച്ചാണ്. ഇപ്പോള്‍ അത്തരമൊരു സിനിമ ദുഷ്‌കരമായിരിക്കുമെന്ന് ഗിരീഷ് കാസറവള്ളി പറഞ്ഞിരുന്നു. അതുപോലെ സംസ്‌കാര (1970). ഒരു വര്‍ഷത്തോളം നിരോധിക്കപ്പെട്ട ഈ ചിത്രം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 1970കളിലും 80കളിലും സ്വന്തം വിശ്വാസങ്ങളില്‍ ജീവിക്കാനും വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും കഴിഞ്ഞിരുന്നതായി ഗിരീഷ് കാസറവള്ളി പറഞ്ഞു.

1987ല്‍ പുറത്തിറങ്ങിയ തബരണൈ കഥയില്‍ കേന്ദ്ര കഥാപാത്രം ഇങ്ങനെ പറയുന്നു. “വിഡ്ഢികളേ, ഇത്രയും കാലമായിട്ടും ഈ രാജ്യം എങ്ങനെ ഭരിക്കണമെന്ന് നിങ്ങള്‍ക്ക് അറിയില്ലല്ലോ”. ആ സമയത്ത് കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ സിനിമയ്ക്ക് അവര്‍ സര്‍ട്ടിഫിക്കറ്റ് തന്നു. ആ ഡയലോഗിലെ അതൃപ്തി അന്നത്തെ രാഷ്ട്രപതി ആര്‍ വെങ്കിട്ടരാമന്‍ പ്രകടിപ്പിച്ചു. തന്റെ അനിഷ്ടം അദ്ദേഹം എന്നോട് പറയുകയും ചെയ്തു. അക്കാലത്ത് അവര്‍ അതൃപ്തിയും എതിര്‍പ്പും വ്യക്തമാക്കി കൊണ്ട് തന്നെ ആവിഷ്‌കാര സ്വാതന്ത്ര്യം അംഗീകരിച്ചിരുന്നു.

വായനയ്ക്ക്: https://goo.gl/AJxEcg

This post was last modified on August 29, 2017 10:20 am