X

ബിപിന്‍ വധകേസ്; ഇന്നു കൂടുതല്‍ അറസറ്റ് ഉണ്ടായേക്കുമെന്ന സൂചന

ഗൂഢാലോചനയില്‍ പങ്കെടുത്തവരടക്കം കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. തൃപ്രങ്ങോട് സ്വദേശികളും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായ മൂന്നുപേരാണ് കസ്റ്റഡിയിലുളളത്

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ കേസിലെ രണ്ടാം പ്രതി ബിബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ അറസ്റ്റ് ഇന്നുരേഖപ്പെടുത്തുമെന്ന് സൂചന. ഗൂഢാലോചനയില്‍ പങ്കെടുത്തവരടക്കം കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. തൃപ്രങ്ങോട് സ്വദേശികളും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായ മൂന്നുപേരാണ് കസ്റ്റഡിയിലുളളത്.
ദൃക്സാക്ഷികളില്‍ നിന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച സൂചനകളെ തുടര്‍ന്നാണ് പ്രതികളെന്ന് കരുതുന്നവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബിബിന്‍ ജാമ്യത്തിലിറങ്ങുന്നതിന് മുന്‍പ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. ഇസ്ലാംമതം സ്വീകരിച്ചതിനെ തുടര്‍ന്നാണ് കൊടിഞ്ഞി ഫൈസലിനെ സംഘപരിവാറുകാര്‍ കൊലപ്പെടുത്തിയത്.

2016 നവംബറില്‍ കൊടിഞ്ഞിയില്‍ വച്ച് കൊല്ലപ്പെടുന്നതിന് എട്ടു മാസം മുമ്പാണ് ഫൈസല്‍ ഇസ്ലാം മതം സ്വീകരിച്ചത്. ഗള്‍ഫില്‍ വച്ചാണ് ഫൈസല്‍ മതം മാറിയത്. ഫൈസലിനൊപ്പം ഭാര്യയും രണ്ട് മക്കളും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ അമ്മാവനും നേരത്തെ മതം മാറിയിരുന്നു. ഇവര്‍ നാട്ടില്‍ ഒരുമിച്ചായിരുന്നു താമസം. ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേദിവസം നവംബര്‍ 19 ശനിയാഴ്ച്ച പുലര്‍ച്ചെ നാലിനാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. വെളുപ്പിന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഭാര്യയുടെ അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടുവരാന്‍ പോകുമ്പോഴായിരുന്നു കൊലപാതകം.

 

This post was last modified on August 29, 2017 10:31 am