X

വരത്തന്‍ കോപ്പിയാണോ? ഫഹദിനും അമലിനും പറയാനുള്ളത്

സ്‌ട്രോ ഡോഗ്‌സ് തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും പ്രചോദനമായിട്ടുണ്ടെന്നും അമല്‍ നീരദ് സമ്മതിക്കുന്നു. എന്നാല്‍ സ്‌ട്രോ ഡോഗ്‌സ് അല്ല വരത്തന്‍. ഇത് രണ്ടും രണ്ടാണ്.

തീയറ്ററുകളില്‍ വലിയ പ്രേക്ഷക പ്രശംസയുമായി മുന്നേറിക്കൊണ്ടിരിക്കുന്ന അമല്‍ നീരദിന്റെ വരത്തന്‍ സ്‌ട്രോ ഡോഗ് എന്ന ഹോളിവുഡ് സിനിമയുടെ കോപ്പിയാണ് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സ്‌ട്രോ ഡോഗ്‌സിന്റെ കോപ്പിയാണ് വരത്തന്‍ എന്ന ആരോപണത്തെ തള്ളിക്കളയുകയാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദ് ഫാസിലും സംവിധായകന്‍ അമല്‍ നിരദും സ്‌ട്രോ ഡോഗ്‌സിന്റെ ഇമോഷനല്ല വരത്തനിലെ ഇമോഷനെന്നും ഇക്കാര്യത്തില്‍ തര്‍ക്കിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് വ്യക്തമാക്കി.

അതേസമയം സ്‌ട്രോ ഡോഗ്‌സ് തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും പ്രചോദനമായിട്ടുണ്ടെന്നും അമല്‍ നീരദ് സമ്മതിക്കുന്നു. എന്നാല്‍ സ്‌ട്രോ ഡോഗ്‌സ് അല്ല വരത്തന്‍. ഇത് രണ്ടും രണ്ടാണ്. ജീവിച്ചിരുന്നപ്പോള്‍ ഒരുപാട് അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നയാളാണ് സ്‌ട്രോ ഡോഗ്‌സിന്റെ സംവിധാകന്‍ സാം പെക്കിന്‍പാ. അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് ഞാന്‍. എന്റെ സിനിമയുടെ പേരില്‍ ആരെങ്കിലും അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നുവെങ്കില്‍ അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അമല്‍ നീരദ് പറഞ്ഞു. 1971ല്‍ പുറത്തിറങ്ങിയ സ്ട്രോ ഡോഗ്സിലെ ബലാത്സംഗ രംഗം വിവാദമായിരുന്നു. ഡെല്‍ ഹെന്നെയും സൂസന്‍ ജോര്‍ജും അഭിനയിച്ച രംഗത്തില്‍ ഇര ബലാത്സംഗത്തോട് പൊരുത്തപ്പെടുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്നതായി നിരൂപകര്‍ വിമര്‍ശിച്ചിരുന്നു.

This post was last modified on October 2, 2018 4:53 pm