സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണം അവിശ്വസനീയമാണെന്ന് പ്രതികരണവുമായി പ്രശസ്ത സിനിമാ താരം മഞ്ജുവാര്യര്‍. ബാലഭാസ്‌കര്‍ ഇനിയില്ലെന്ന് ഒരിക്കലും കരുതാനാവില്ല. ആ വയലിന്‍ തന്ത്രികള്‍ നിലച്ചു എന്ന് വിശ്വസിക്കുന്നില്ലെന്നും മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പോജില്‍ കുറിക്കുന്നു. ബാലഭാസകറിന്റെ അപ്രതീക്ഷിത വിയോഗം സമ്മതിക്കാന്‍ തന്റെ മനസ് അനുവദിക്കുന്നില്ലെന്നും, അദ്ദേഹത്തോട് തോന്നിയ ആരാധനയില്‍ നിന്നും സൗഹൃത്തിലെത്തിയ ബന്ധമാണ് തങ്ങളുടെതെന്നും മഞ്ജു പറയുന്നു.
അടുത്തിടെ നടത്തിയ ഓസ്‌ട്രേലിയന്‍ യാത്രക്കിടെ ബാലഭാസ്‌കര്‍ വയലിനില്‍ നടത്തിയ അത്ഭുതപ്രകടനങ്ങള്‍ മനസില്‍ നിന്നും മാഞ്ഞുപോവില്ല. അന്ന് അദ്ദേഹം സംസാരിച്ചതില്‍ അധികവും ഭാര്യ ലക്ഷ്മിയെയും മകള്‍ ജാനിമോളെയും പറ്റിയായിരുന്നെന്നും മഞ്ജു വാര്യര്‍ കുറിക്കുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരത്തെ പള്ളിപ്പുറത്തുവച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു ബാലഭാസ്‌കറും കുടുംബവുത്തിനും ഗുരതരമായി പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല അന്ന് തന്നെ മരിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു ബാലഭാസ്‌കര്‍ മരണത്തിന് കീഴടങ്ങിയത്. ഭാര്യ ലക്ഷ്മി, ഡ്രൈവറും സുഹൃത്തുമായ അര്‍ജ്ജുന്‍ എന്നിവര്‍ ഇപ്പോഴും ചികില്‍സയിലാണ്.
പോസ്റ്റിന്റെ പൂര്‍ണരൂപം
ആ വയലിന്‍ തന്ത്രികള്‍ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല. ഒരിക്കലും ഈ യാത്ര പറച്ചില്‍ മനസ്സ് സമ്മതിച്ചു തരില്ല. ആരാധനയില്‍ നിന്നും അടുത്ത സൗഹൃദമായി മാറിയ ബന്ധം. കുറച്ചു നാളുകള്‍ മുമ്പ് ഉണ്ടായ ഓസ്‌ട്രേലിയന്‍ യാത്രയില്‍ അദ്ഭുതം കേള്‍പ്പിക്കുന്ന വയലിനുമായി ബാലു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ലക്ഷ്മിയുടെയും ജാനിമോളുടെയും വിശേഷങ്ങള്‍ വാതോരാതെ പങ്കുവച്ചുകൊണ്ട്…
ഇല്ല! ബാലു വേറെങ്ങും പോയിട്ടില്ല. ഒരിക്കലും പോകുകയുമില്ല…
This post was last modified on October 2, 2018 4:10 pm
Leave a Comment