X

മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയേയും ജി എസ് ടിയേയും ട്രോളി വിജയുടെ മെര്‍സല്‍: രംഗങ്ങള്‍ നീക്കണമെന്ന് തമിഴ്‌നാട് ബിജെപി

ഏഴ് ശതമാനം ജി എസ് ടിയുള്ള സിംഗപ്പൂരില്‍ ഉന്നതനിലവാരമുള്ള സൗജന്യ ചികിത്സ ലഭ്യമാണ്. 28 ശതമാനം ജി എസ് ടിയുള്ള ഇന്ത്യയില്‍ ജനങ്ങള്‍ക്ക് ഇത് കിട്ടുന്നില്ലെന്നും വിജയുടെ കഥാപാത്രം പറയുന്നുണ്ട്.

വിജയിന്‍റെ പുതിയ ചിത്രമായ മെര്‍സലില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയേയും ജി എസ് ടിയേയും പരിഹസിക്കുന്ന രംഗങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ബിജെപിയുടെ തമിഴ്‌നാട് ഘടകം ആവശ്യപ്പെട്ടു. ജി എസ് ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ബിജെപി തമിഴ്‌നാട് പ്രസിഡന്റ് ടിഎന്‍ സൗന്ദരരാജന്‍ ആവശ്യപ്പെട്ടു. യുവമോര്‍ച്ച നേതാവായ എസ്‌ജെ സൂര്യയും വിജയ്‌ക്കെതിരെ രംഗത്തെത്തി. ഇന്ത്യയെ സിംഗപ്പൂരുമായി താരതമ്യം ചെയ്യുന്ന രംഗം ഒട്ടും വസ്തുതാപരമല്ലെന്നും അംഗീകരിക്കാനാവില്ലെന്നും സൂര്യ പറയുന്നു. ഏഴ് ശതമാനം ജി എസ് ടിയുള്ള സിംഗപ്പൂരില്‍ ഉന്നതനിലവാരമുള്ള സൗജന്യ ചികിത്സ ലഭ്യമാണ്. 28 ശതമാനം ജി എസ് ടിയുള്ള ഇന്ത്യയില്‍ ജനങ്ങള്‍ക്ക് ഇത് കിട്ടുന്നില്ലെന്നും വിജയുടെ കഥാപാത്രം പറയുന്നുണ്ട്.

This post was last modified on October 20, 2017 5:26 pm