രജനികാന്ത് ചിത്രത്തിൽ അവസരം ചോദിച്ച് ഹോളിവുഡ് താരം ബില്‍ ഡ്യൂക്ക്. എ.ആര്‍ മുരുഗദോസ്- രജനി കാന്ത് കൂട്ടുകെട്ടിൽ എത്തുന്ന ‘ദർബാറി’ൽ തനിക്കും ഒരു വേഷം നല്‍കണമെന്നാണ് ബില്‍ ഡ്യൂക്കിന്റെ അഭ്യർത്ഥന.
എ.ആര്‍ മുരുഗദോസ് എനിക്ക് തമിഴ് സംസാരിക്കാന്‍ അറിയില്ല. എന്നിരുന്നാലും എറെക്കാലമായി അമേരിക്കയില്‍ ജീവിക്കുന്ന രജനികാന്തിന്റെ ബന്ധുവായിട്ടോ അല്ലെങ്കില്‍ നയന്‍താരയുടെ അമ്മാവനായിട്ടോ എനിക്ക് അഭിനയിക്കാന്‍ സാധിക്കും. ശ്രീകര്‍ പ്രദാസ്, സന്തോഷ് ശിവന്‍ എന്നിവര്‍ക്ക് എന്നെ ഉള്‍പ്പെടുത്താന്‍ സാധിക്കും. അനിരുദ്ധിന് എല്ലാതാരങ്ങള്‍ക്കും വേണ്ടി ഹിറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ സാധിക്കും. നിങ്ങള്‍ എന്ത് പറയുന്നു?’- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അതേസമയം ബില്‍ ട്യൂക്കിന്റെ ട്വീറ്റ് പങ്കുവച്ച മുരുഗദോസ്, ‘സര്‍, ഇത് താങ്കള്‍ തന്നെയാണോ’ എന്ന് ചോദിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് വന്നിരിക്കുന്നത്. ഒരു ഹോളിവുഡ് താരം തന്റെ സിനിമയില്‍ അവസരം ചോദിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.
അര്‍ണോള്‍ഡ് സ്വാറ്റ്‌സെനെഗര്‍ പ്രധാനവേഷത്തില്‍ എത്തിയ കമാന്റോ, പ്രിഡേറ്റര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ബില്‍ ഡ്യൂക്ക്.
ഒരു പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് ദര്‍ബാറില്‍ വേഷമിടുന്നത്. ദര്‍ബാറില്‍ ഒരു എൻകൌണ്ടര്‍ സ്പെഷലിസ്റ്റായിരിക്കും അഭിനയിക്കുക. നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത് എന്നാണ് റിപോർട്ടുകൾ. നയൻതാരയാണ് രജനിയുടെ നായികയാകുന്നത്. മലയാളിയായ നടി നിവേത രജനികാന്തിന്റെ മകളായിട്ട് ചിത്രത്തില്‍ വേഷമിടുന്നു. കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധായകൻ. മികച്ച വിജയം നേടിയ വിജയ് ചിത്രം സർക്കാർ ആണ് ഇതിനു മുൻപ് എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം.
Leave a Comment