X

ഇ അഹമ്മദിന്‍റെ നിര്യാണം: ബജറ്റ് മാറ്റി വയ്ക്കാത്തതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ബജറ്റ് അവതരണം മാറ്റി വയ്ക്കാതിരുന്നത്തിലൂടെ സഭാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും രാജ്യത്തിന്റെ ജനാധിപത്യബോധത്തെ അവമതിക്കുകയുമാണ് ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇ അഹമ്മദിന്റെ നിര്യാണം പരിഗണിച്ച് ബജറ്റ് മാറ്റി വയ്ക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മണിക്കൂറുകള്‍ക്ക് മുമ്പ് ദീര്‍ഘകാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുതിര്‍ന്ന അംഗം ഇ അഹമ്മദ് കുഴഞ്ഞ് വീണ സഭയിലാണ് ഇപ്പോള്‍ ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഇത് തീര്‍ത്തും അനൗചിത്യപരവും നിര്‍ഭാഗ്യകരവുമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

ഇത് പരേതന്റെ സ്മരണയെ അനാദരിക്കലാണ്. സഭാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതും രാജ്യത്തിന്റെ ജനാധിപത്യബോധത്തെ തന്നെ അവമതിക്കുന്നതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ബജറ്റ് ഇന്ന് തന്നെ അവതരിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കേരള എംപിമാര്‍ സഭ ബഹിഷ്കരിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌:

This post was last modified on February 1, 2017 12:49 pm

Related Post
Leave a Comment