X

‘കണ്ണുരുട്ടലുകളും ഭീഷണികളും ചിലവാകില്ല’; എന്‍എസ്എസ്സിനെ ലക്ഷ്യമിട്ട് പിണറായിയുടെ മറുപടി

തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന അന്തര്‍ദേശീയ ന്യൂനപക്ഷ ദിനാചരണ ചടങ്ങിലായിരുന്നു പിണറായി എന്‍എസ്എസ്സിനെ ലക്ഷ്യമിട്ട് പ്രസംഗം നടത്തിയത്.

ശബരിമല വിഷയത്തില്‍ രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ച എന്‍എസ്എസ്സിനെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ‘കണ്ണുരുട്ടലുകളും ഭീഷണിപ്പെടുത്തലുകളും, അത് കണ്ട് വേവലാതിപ്പെടുന്നവരുടെ അടുത്തേ ചിലവാകൂ.. അല്ലാത്തവരോട് കണ്ണുരുട്ടിയിട്ട് കാര്യമില്ല. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ ഇത്തരത്തില്‍ പല തരത്തിലുള്ള ഭീഷണികളുമുണ്ടാകും, അതൊക്കെ സര്‍ക്കാര്‍ മറികടക്കും’ പിണറായി പറഞ്ഞു.

തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന അന്തര്‍ദേശീയ ന്യൂനപക്ഷ ദിനാചരണ ചടങ്ങിലായിരുന്നു പിണറായി എന്‍എസ്എസ്സിനെ ലക്ഷ്യമിട്ട് പ്രസംഗം നടത്തിയത്. സംസ്ഥാനസര്‍ക്കാരിനെ തള്ളിയും പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചും കഴിഞ്ഞ തിങ്കളാഴ്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. സംസ്ഥാനസര്‍ക്കാര്‍ നടത്തുമെന്ന് പ്രഖ്യാപിച്ച വനിതാമതിലിനെതിരെയും സുകുമാരന്‍ നായര്‍ വിമര്‍ശനം നടത്തിയിരുന്നു.

This post was last modified on December 19, 2018 6:32 pm

Related Post
Leave a Comment