X

ലജ്ജയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിഎസ്

അഴിമുഖം പ്രതിനിധി

ലജ്ജയുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഒരു കോടി രൂപ വാങ്ങിയെന്ന ആരോപണമുള്ള മാണി രാജിവച്ചു. അഞ്ച് കോടി രൂപ വാങ്ങിയെന്നാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണം. കൂടാതെ പെണ്ണുമായി ബന്ധപ്പെട്ട ആരോപണമുണ്ടെന്നും ഇത്രയും നാണംകെട്ട മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടില്ലെന്നും വിഎസ് പറഞ്ഞു. മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.

മുഖ്യമന്ത്രി വഴി വിട്ട് സഞ്ചരിച്ചതിന്റെ ഒരേടാണ് സോളാര്‍ കേസെന്ന് പിണറായി വിജയന്‍. മുഖ്യമന്ത്രി ടീം സോളാറിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു. ഭരണത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ലെന്നും രാജി വച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് നാണം കെട്ട് ഓടേണ്ടി വരുമെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആലപ്പുഴയില്‍ പറഞ്ഞു.

This post was last modified on December 27, 2016 3:33 pm

Related Post
Leave a Comment