അഴിമുഖം പ്രതിനിധി
മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയമോപദേഷ്ടാവ് എന്ന സ്ഥാനത്ത് നിന്ന് എംകെ ദാമോദരന്‍ ഒഴിഞ്ഞു. തന്‍റെ പേരില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ അതൃപ്തി ഉണ്ടെന്നും മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന സ്ഥാനത്ത് ഇരിക്കുമ്പോഴും ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍, ബാര്‍ കോഴ കേസ്, ഐസ്ക്രീം പാര്‍ലര്‍ തുടങ്ങിയ കേസുകളില്‍ സര്‍ക്കാരിനെതിരെ എംകെ ദാമോദരന്‍ ഹാജരായത് വിവാദമായിരുന്നു.
എന്നാല്‍ എംകെ ദാമോദരന്‍ സര്‍ക്കാരില്‍ നിന്ന് പണം വാങ്ങുന്നില്ല എന്നും അതിനാല്‍ തന്നെ അദ്ദേഹം മറ്റ് കേസുകളില്‍ ഹാജരാകുന്നതില്‍ തെറ്റില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പിണറായി വിജയന്‍റെ വിശദീകരണം.
ധാര്‍മികതയുടെ പേരില്‍ എംകെ ദാമോദരന്‍ ഒഴിയണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. അദ്ദേഹം സ്ഥാനത്ത് നിന്ന് ഒഴിയണം എന്ന് പ്രധാന ഘടക കക്ഷിയായ സിപിഐ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഇതു സംബന്ധിച്ച് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് എംകെ ദാമോദരന്‍ താന്‍ സ്ഥാനം ഒഴിയുകയാണ് സൂചന നല്‍കുന്നത്. ഇതുവരെ താന്‍ ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്തിട്ടില്ല എന്നും അദ്ദേഹം അറിയിച്ചു.
This post was last modified on December 27, 2016 4:20 pm
Leave a Comment