X

തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ്: രഹസ്യബാലറ്റ് തള്ളി, ആദ്യ ബ്ലോക്കിന്‍റെ പിന്തുണ പളനി സാമിയ്ക്ക്

ആറ് ബ്ലോക്കുകളില്‍ ഒരു ബ്ലോക്ക് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിക്ക് അനുകൂലമായി വോട്ട് ചെയ്തതായാണ് വിവരം.

തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ തുടങ്ങുന്നു. ആറ് ബ്ലോക്കുകളിലായാണ് വോട്ടെടുപ്പ്. രഹസ്യബാലറ്റ് വേണമെന്ന ഒ പനീര്‍സെല്‍വത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ അംഗങ്ങള്‍ സഭയക്കുള്ളില്‍ പ്രതിഷേധമുയര്‍ത്തി. പനീര്‍സെല്‍വത്തെ ഡിഎംകെയും കോണ്‍ഗ്രസും പിന്തുണയ്ക്കുകയാണ്.

തന്നെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംകെ സ്റ്റാലിന്‍ എഴുന്നേറ്റു. തുടര്‍ന്ന് സ്റ്റാലിനെ സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചു. രഹസ്യ ബാലറ്റ് വേണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം സ്പീക്കര്‍ തള്ളി. ഇതിനകം ആറ് ബ്ലോക്കുകളില്‍ ഒരു ബ്ലോക്ക് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിക്ക് അനുകൂലമായി വോട്ട് ചെയ്തതായാണ് വിവരം. 230 അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്.

This post was last modified on February 18, 2017 11:50 am