X

തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍: ഡിഎംകെ അംഗങ്ങള്‍ സ്പീക്കറെ ഘരാവോ ചെയ്യുന്നു

ബഹളത്തെ തുടര്‍ന്ന് ഒരുമണി വരെ സഭ നിര്‍ത്തിവച്ചു

വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട് നിയമസഭയില്‍ കയ്യാങ്കളി. സ്പീക്കറെ ഘരാവോ ചെയ്ത ഡിഎംകെ അംഗങ്ങള്‍ സഭയില്‍ അക്രമണമുണ്ടാക്കുകയാണ്. പ്രതിപക്ഷവും ഒപിഎസ് വിഭാഗവുമാണ് സഭയില്‍ ബഹളമുണ്ടാക്കുന്നത്. ബഹളത്തെ തുടര്‍ന്ന് ഒരുമണി വരെ സഭ നിര്‍ത്തിവച്ചു.

വിശ്വാസ വോട്ടെടുപ്പ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിനും ഒ പനീര്‍സെല്‍വവും ആവശ്യപ്പെട്ടതോടെയാണ് സഭയില്‍ ബഹളമുണ്ടായത്. ഡിഎംകെ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ സ്പീക്കറുടെ മേശ തകര്‍ത്തു. വോട്ടെടുപ്പ് നീട്ടിവച്ചില്ലെങ്കില്‍ രഹസ്യബാലറ്റ് വേണമെന്നായിരുന്നു പനീര്‍സെല്‍വം വിഭാഗത്തിന്റെയും പ്രതിപക്ഷത്തിന്റെയും ആവശ്യം. എന്നാല്‍ സഭാനടപടികളെക്കുറിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തന്നെ പഠിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് സ്പീക്കര്‍ പി ധനപാലന്‍ സ്വീകരിച്ചത്.

എംഎല്‍എമാര്‍ അവരുടെ മണ്ഡലങ്ങളില്‍ പോയി ജനങ്ങളുമായി സംസാരിച്ച ശേഷം മാത്രമേ വോട്ടെടുപ്പ് നടത്താവൂവെന്ന് സഭയില്‍ സംസാരിച്ച പനീര്‍സെല്‍വം ആവശ്യപ്പെട്ടു.

This post was last modified on February 18, 2017 12:28 pm