X

ഓട്ടോ വിളിക്കുന്നതിനെച്ചൊല്ലി തര്‍ക്കം ; ഡല്‍ഹിയില്‍ കോംഗോ സ്വദേശി കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

തെക്കന്‍ ഡല്‍ഹിയില്‍ കോംഗോ സ്വദേശി കൊല്ലപ്പെട്ടു. ഓട്ടോറിക്ഷ വിളിക്കുന്നതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനെത്തുടര്‍ന്ന് നാട്ടുകാരായ മൂന്നുപേര്‍ ഇയാളെ മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് ഇയാള്‍ മരണപ്പെടുകയായിരുന്നു. ഡല്‍ഹി വസന്ത് കുഞ്ച് ഏരിയയിലെ കിഷന്‍ഗാഥില്‍ ഇന്നലെ രാത്രി 11.45ഓടെയാണ് സംഭവം നടന്നത്. സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ വിദേശഭാഷാദ്ധ്യാപകന്‍ ആയിരുന്ന മസോണ്ട കേട്ടാട ഒലിവിയര്‍ (19) താമസസ്ഥലത്തേക്ക് തിരികെവരുന്ന വഴിയാണ് ആക്രമണത്തിനിരയായത്. ഓടി രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും 20 മീറ്ററോളം ഇയാളെ പിന്തുടര്‍ന്ന ശേഷം അക്രമികള്‍ ഇഷ്ടികയും കല്ലുകളും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. കേസ് ചാര്‍ജ്ജ് ചെയ്തായി പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് എന്നും വംശീയ ആക്രമണം, മോഷണശ്രമം എന്നിവ ഇതിനു പിന്നിലുണ്ടോ എന്ന് അന്വേഷിക്കുന്നതായും സ്ഥലത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ നുപുര്‍ പ്രസാദ് പറഞ്ഞു. പ്രദേശവാസികളില്‍ കുറച്ചുപേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

This post was last modified on December 27, 2016 4:07 pm

Related Post
Leave a Comment