X

കര്‍ണാടകയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ പട്ടികയെന്ന് നേതാക്കള്‍

എഐസിസി ഇതുവരെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കിയിട്ടില്ല. വ്യാജ വാര്‍ത്താ ഫാക്ടറികളില്‍ നിന്ന് വരുന്ന ഇത്തരം നുണകള്‍ വിശ്വസിക്കരുതെന്നും സിദ്ധരാമയ്യ പറഞ്ഞു.

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പട്ടിക വ്യാജമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. എഐസിസി ഇതുവരെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കിയിട്ടില്ല. വ്യാജ വാര്‍ത്താ ഫാക്ടറികളില്‍ നിന്ന് വരുന്ന ഇത്തരം നുണകള്‍ വിശ്വസിക്കരുതെന്നും സിദ്ധരാമയ്യ പറഞ്ഞു.

സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ഒരു വിവരവും എഐസിസി പുറത്തുവിട്ടിട്ടില്ലെന്നും കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സിദ്ധരാമയ്യയും കര്‍ണാടക പിസിസി അധ്യക്ഷന്‍ ജി പരമേശ്വരയും മുതിര്‍ന്ന നേതാവ് മധുസൂദന്‍ മിസ്ത്രിയും പങ്കെടുക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗങ്ങള്‍ പുരോഗമിക്കുകയാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം മാത്രമേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കൂ – കെസി വേണുഗോപാല്‍ അറിയിച്ചു.

This post was last modified on April 11, 2018 2:53 pm