X

മാണിയുമായി അങ്ങോട്ടുപോയുള്ള ഒത്തുതീര്‍പ്പിനില്ല; കോണ്‍ഗ്രസ്

അഴിമുഖം പ്രതിനിധി

കേരള കോണ്‍ഗ്രസ് നേതാവ് മാണിയുമായി അങ്ങോട്ട്‌ പോയുള്ള ഒത്തുതീര്‍പ്പിനില്ല എന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. കോണ്‍ഗ്രസിനും നേതാക്കള്‍ക്കും നേരെ രൂക്ഷമായ വിമര്‍ശനമാണ് കേരള കോണ്‍ഗ്രസ് ഇന്നലെ നടത്തിയത്. അതിനാല്‍ സമവായത്തിന്റെ സാധ്യതകള്‍ അവസാനിച്ചു എന്നും നേതൃത്വം വിലയിരുത്തി.  മാണിയെ പ്രകോപിപ്പിക്കേണ്ടതില്ല എന്നും എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് താമസം വിനാ മറുപടി നല്‍കാനും പാര്‍ട്ടി തീരുമാനിച്ചു.

ഇത് സംബന്ധിച്ചുള്ള കൂടുതല്‍ തീരുമാനങ്ങള്‍ ഇന്ന് ചേരുന്ന യോഗത്തില്‍ ഉണ്ടാകും. എന്നാല്‍ എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് മാണി മാധ്യമങ്ങളോട് പറഞ്ഞു.

 

 

This post was last modified on December 27, 2016 4:31 pm