വലിയ കാര്‍ ഓടിക്കുന്ന ‘അര്‍ബണ്‍ മാവോയിസ്റ്റു’കളെ പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിനേയും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും കടന്നാക്രമിച്ചുകൊണ്ടാണ് ഛത്തീസ്ഗഡിലെ ജഗ്ദാല്‍പൂരില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മോദി പ്രസംഗിച്ചത്. യുപിഎ സര്‍ക്കാര്‍ അഴിമതി നിറഞ്ഞതായിരുന്നുവെന്നും പൊതുപണം കൊള്ളയടിക്കുകയാണ് ചെയ്തതെന്നും ബിജെപി എല്ലാവരേയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണെന്നും മോദി പറഞ്ഞു. നവംബര്‍ 12, 20 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഛത്തീസ്ഗഡില്‍ നിയമസഭ തിരഞ്ഞെടുപ്പ്.
“അര്‍ബണ്‍ മാവോയിസ്റ്റുകള്‍ എസി മുറിയില്‍ കഴിയുന്നു, വിദേശത്ത് പഠിക്കുന്നു, ഫാന്‍സി കാറുകളില്‍ നഗരം ചുറ്റുന്നു, സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നു. എന്തിനാണ് കോണ്‍ഗ്രസ് ഈ അര്‍ബണ്‍ മാവോയിസ്റ്റുകളെ പിന്തുണക്കുന്നത്?” – മോദി ചോദിച്ചു. നക്‌സല്‍ മേഖലകളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയത് ബിജെപിയാണെന്ന് മോദി അവകാശപ്പെട്ടു. മുഖ്യമന്ത്രി രമണ്‍ സിംഗും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എബി വാജ്‌പേയിയുടെ സഹോദരപുത്രി കരുണ ശുക്ലയും ഏറ്റുമുട്ടുന്ന രാജ്‌നന്ദ്ഗാവിലെ റാലിയില്‍ മോദി റോഡ് ഷോ നടത്തും. രാഹുല്‍ ഗാന്ധി ഇവിടെ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
This post was last modified on November 9, 2018 5:09 pm
Leave a Comment