X

രാജ്‌മോഹന്‍ ഉണ്ണിത്താനെ കോണ്‍ഗ്രസുകാര്‍ കൈയേറ്റം ചെയ്തു; കാറിനുനേരെ ചീമുട്ടയെറിഞ്ഞു

കോണ്‍ഗ്രസ് ഗ്രൂപ്പ് കലാപം തെരുവിലേക്കും

കെ മുരളീധരനുമായുള്ള വാക്‌പോരിനും അതിനു പിന്നാലെ കെപിസിസി പ്രസിഡന്റ് വക്താവ് സ്ഥാനം രാജിവയ്ക്കുകയും ചെയ്ത രാജ്‌മോഹന്‍ ഉണ്ണിത്താനെതിരേ കൊല്ലത്ത് കയ്യേറ്റം. ഡിസിസി ഓഫിസിനു സമീപത്തുവച്ചായിരുന്നു സംഭവം. ഉണ്ണിത്താനെതിരേ മുദ്രാവ്യം വിളിച്ചിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരുവിഭാഗമാണ് നടത്തിയത്. ഉണ്ണിത്താന്‍ ഗോബാക്ക് വിളികളുമായി അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചു. പിന്നീട് കാറില്‍ നിന്നും ഇറങ്ങാന്‍ ശ്രമിച്ച ഉണ്ണിത്താനെതിരേ കൈയേറ്റം ചെയ്യാന്‍ നോക്കി. കാറിനുനേരെ ചീമുട്ടയെറിയുകയും ചില്ലുകള്‍ തല്ലി തകര്‍ത്തുകയും ചെയ്തു. പിന്നീട് ഒരു വിധത്തില്‍ നേതാക്കള്‍ ഓഫിസിനുള്ളിലേക്ക് ഉണ്ണിത്താനെ രക്ഷിച്ചു കൊണ്ടുപോവുകയായിരുന്നു. കോണ്‍ഗ്രസ് ജന്മവാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. രാജ്‌മോഹന്‍ ഉണ്ണിത്താനെതിരേ ആക്രമണം നടക്കുമ്പോള്‍ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കൊടിക്കുന്നേല്‍ സുരേഷ് എംപി എന്നിവര്‍ ഓഫിസിനുള്ളില്‍ ഉണ്ടായിരുന്നു. ഉണ്ണിത്താനെതിരേ ആക്രമണം നടത്തിയവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണെന്നു നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്.

അതേസമയം കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യപ്രസ്ഥാവന പാര്‍ട്ടിക്ക് മുറിവേല്‍പ്പിച്ചുവെന്ന് എ കെ ആന്റണി പറഞ്ഞു. പരസ്യപ്രസ്ഥാവനയില്‍ നിന്നു പിന്മാറണമെന്നും ആന്റണി ആവശ്യപ്പെട്ടു. എന്നാല്‍ കെ മുരളീധരനെ പിന്തുണച്ച് ഐ ഗ്രൂപ്പ്‌നേതാവും ആര്‍ ചന്ദ്രശേഖരന്‍ എത്തി. ഉണ്ണിത്താന്‍ നികൃഷ്ട ജീവിയാണെന്നായിരുന്നു ചന്ദ്രശേഖരന്റെ ആക്ഷേപം. കൊല്ലം ഡിസിസിയില്‍ നടന്ന സംഭവം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണോയെന്നു സംശയമുണ്ടെന്നു മുന്‍ ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ തമ്പാന്‍ പ്രചരിച്ചു രാജ്‌മോഹന്‍ ഉണ്ണിത്താനെതിരേ നടന്ന ആക്രമണത്തില്‍ പ്രവര്‍ത്തകരുടെ വികാരമാണ് കെപിസിസി മനസിലാക്കേണ്ടതെന്നും തമ്പാന്‍ പറഞ്ഞു.

കേരളത്തില്‍ വീണ്ടും തെരുവിലിറങ്ങിയ ഗ്രൂപ്പ് പോരില്‍ താക്കീതുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എത്തിയിട്ടുണ്ട്.

This post was last modified on December 28, 2016 12:24 pm