X

മരം നട്ടുപിടിപ്പിക്കാന്‍ പോയി, തെലങ്കാനയില്‍ വനിത ഫോറസ്റ്റ് ഉദ്യോഗസ്ഥയെ ടിആര്‍എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു

മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പ്രത്യേക താല്‍പര്യ പ്രകാരം കൊണ്ടുവന്ന കാലേശ്വരം വനവത്കരണ പരിപാടിയുടെ ഭാഗമായാണ് അനിത ഇവിടെയെത്തിയത്.

തെലങ്കാനയില്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി മരം നടലിനെത്തിയ വനിത ഫോറസ്റ്റ് ഓഫീസറെ ടിആര്‍എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. കാഗസ്‌നഗര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ആയ അനിതയാണ് ആക്രമിക്കപ്പെട്ടത്. ഇന്ന് രാവിലെയുണ്ടായ മര്‍ദ്ദനത്തില്‍ അനിതയ്ക്ക് പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ഷകരായ പ്രദേശവാസികളും ടിആര്‍എസ് പ്രവര്‍ത്തകര്‍ക്കൊപ്പം അക്രമത്തില്‍ പങ്കാളികളായി. ടിആര്‍എസ് നേതാവ് കൊനേരു കൃഷ്ണയും ഗുണ്ടകളുമാണ് അനിതയെ ആക്രമിച്ചത്. സില്ല പരിഷദ് വൈസ്‌ ചെയര്‍മാനും സിര്‍പൂര്‍ എംഎല്‍എ കൊനേര കോനപ്പയുടെ സഹോദരനുമാണ് കൃഷ്ണ.

മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പ്രത്യേക താല്‍പര്യ പ്രകാരം കൊണ്ടുവന്ന കാലേശ്വരം വനവത്കരണ പരിപാടിയുടെ ഭാഗമായാണ് അനിത ഇവിടെയെത്തിയത്. റിസര്‍വ് വനം കയ്യേറാന്‍ ശ്രമിക്കുകയാണ് ഭരണകക്ഷി നേതാവ് എന്ന് തെലങ്കാന വനം വകുപ്പ് പറയുന്നു. കൊനേരു കൃഷ്ണ അടക്കം ആറ് പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

This post was last modified on June 30, 2019 8:37 pm