X

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ആവശ്യമല്ല, സംരക്ഷണം മതി; യോഗി ആദിത്യനാഥ്

സ്ത്രീയെ സ്വതന്ത്രയാക്കിയാല്‍ അപ്രതീക്ഷിത നാശം

സ്ത്രീകളെ കുറിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദമാകുന്നു. തന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത ആര്‍ട്ടിക്കിളില്‍ ആണു സ്ത്രീകളെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആദിത്യനാഥ് നടത്തിയിരിക്കുന്നത്.

സ്ത്രീകള്‍ക്കു സ്വാതന്ത്ര്യം ആവശ്യമില്ല. അവര്‍ക്കു വേണ്ടത് ക്യതമായ സംരക്ഷണവും മാര്‍ഗനിര്‍ദേശവുമാണെന്നു ശാസ്ത്രങ്ങള്‍ പറയുന്നുണ്ടെന്നായിരുന്നു ആദിത്യനാഥ് കുറിച്ചത്. സ്ത്രീ ബാല്യത്തില്‍ പിതാവിനാലും യൗവ്വനത്തില്‍ ഭര്‍ത്താവിനാലും വാര്‍ദ്ധക്യത്തില്‍ പുത്രനാലുമാണ് സംരക്ഷിക്കപ്പെടേണ്ടത്. സ്ത്രീക്ക് സ്വാതന്ത്ര്യം കിട്ടിയാല്‍ അപ്രതീക്ഷിത നാശങ്ങള്‍ സംഭവിക്കുന്നതെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി പറയുന്നു.

സ്ത്രീകളെ താഴ്ത്തിക്കെട്ടി സംസാരിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്നാണു കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി മോദി സ്ത്രീകളുടെ സമത്വത്തെ കുറിച്ചു പറയുന്നു. പക്ഷേ സ്ത്രീകളുടെ കാര്യത്തില്‍ ബിജെപിയുടെ മനസിലിരിപ്പ് എന്താണെന്ന് ആദിത്യനാഥിന്റെ ആര്‍ട്ടിക്കിള്‍ വ്യക്തമാക്കി. ദയവായി പ്രധാനമന്ത്രി മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും യു പി മുഖ്യമന്ത്രിയെ ഉപദേശിക്കണം. ഇനിയെങ്കിലും ഇത്തരം മോശം ഭാഷ ഉപയോഗിക്കരുതെന്നു പറയണം. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

This post was last modified on April 18, 2017 6:57 pm