X

വിവാഹ ഫോട്ടോ ഷൂട്ടിനിടെ തോണി മറിഞ്ഞ് വരനും വധുവും പുഴയില്‍ വീണു

വെഡ് പ്ലാര്‍ ആയ വെഡ്ഡിംഗ് സ്റ്റൂഡിയോ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.

വിവാഹത്തിന് മുമ്പായി നടത്തിയ ഫോട്ടോ ഷൂട്ടിംഗിനിടെ തോണി മറിഞ്ഞ് നിയുക്ത ദമ്പതികള്‍ പുഴയില്‍ വീണു. പമ്പാനദിയിലാണ് ഷൂട്ടിംഗ് നടത്തിയത്. വെഡ് പ്ലാര്‍ ആയ വെഡ്ഡിംഗ് സ്റ്റൂഡിയോ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ടിജിന്‍, ശില്‍പ്പ എന്നിവരാണ് പുഴയില്‍ വീണത്. മഴയത്ത് വാഴയില തലയ്ക്ക് മുകളില്‍ പിടിച്ച് പരസ്പരം കണ്ണില്‍ നോക്കി ഫോട്ടോഗ്രാഫര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് അഭിനയിച്ച് വരുകയായിരുന്നു. അപ്പോളാണ് തോണി മറിഞ്ഞത്.

തോണി ഇളക്കുക എന്നത് തങ്ങളുടെ ഐഡിയ ആയിരുന്നുവെന്നും എന്നാല്‍ ഇത് ഇവരെ അറിയിച്ചില്ലെന്നും വെഡ്ഡിംഗ് സ്റ്റുഡിയോക്കാര്‍ പറയുന്നു. ഫേസ്ബുക്കില്‍ മാത്രം രണ്ട് ലക്ഷത്തിലധികം വ്യൂ ആണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. അതേസമയം വെള്ളത്തില്‍ വീണെങ്കിലും ടിജിനും ശില്‍പ്പയ്ക്കും പരാതിയൊന്നുമില്ല. അവര്‍ അത് ആസ്വദിച്ചതായും വെഡ്ഡിംഗ് സ്റ്റുഡിയോ എന്‍ഡിടിവിയോട് പറഞ്ഞു.

This post was last modified on April 20, 2019 7:49 am

Related Post
Leave a Comment