X

മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കം വിലയിരുത്താനെത്തിയ മന്ത്രി ബോട്ടില്‍ സെല്‍ഫിയെടുത്ത് ‘വിനോദയാത്ര’ നടത്തിയതായി പരാതി

സംഗ്ലി, കോലാപൂര്‍ ജില്ലകളെയാണ് മഹാരാഷ്ട്രയില്‍ പ്രളയം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഈ മേഖലയില്‍ അതിശക്തമായ മഴ തുടരുകയാണ്.

മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കം വിലയിരുത്താനെത്തിയ ബിജെപി മന്ത്രി ഗിരീഷ് മഹാജന്‍ ബോട്ടില്‍ ചിരിച്ച് കൈവീശി സെല്‍ഫിക്കും വീഡിയോയ്ക്കും പോസ് ചെയ്ത് യാത്ര ചെയ്തത് വിവാദമായി. വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് മന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ന്നത്. കോലാപൂര്‍ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയായ ഗിരീഷ് മഹാജന്‍.

മന്ത്രി വിനോദയാത്രയ്ക്ക് പോയതാണോ എന്ന് എന്‍സിപി നേതൃത്വം ചോദിച്ചു. ഗിരീഷ് മഹാജനോട് രാജി വയ്ക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെടണമെന്ന് എന്‍സിപി നേതാവ് ധനഞ്ജയ് മുണ്ടെ ആവശ്യപ്പെട്ടു.

സംഗ്ലി, കോലാപൂര്‍ ജില്ലകളെയാണ് മഹാരാഷ്ട്രയില്‍ പ്രളയം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഈ മേഖലയില്‍ അതിശക്തമായ മഴ തുടരുകയാണ്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം രണ്ട് ലക്ഷത്തിലധികം പേരെ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു.

This post was last modified on August 9, 2019 2:58 pm